
ദില്ലി: അതിർത്തി പിന്മാറ്റം (India China Border) സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (S Jaishaknar) വ്യക്തമാക്കി. ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ചകൾ തുടരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.
അതിർത്തി വിഷയം പരിഹരിക്കപ്പെടണം. പിൻമാറ്റത്തിൽ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ വിഷയങ്ങളും ചർച്ചയായതായും എസ് ജയശങ്കർ പറഞ്ഞു.
ഇന്നലെ അഫ്ഗാൻ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിരുന്നില്ല. അതിർത്തികളിലെ കൈയേറ്റത്തിനും സംഘർഷങ്ങൾക്കും പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം മോശം ആയ ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ സന്ദർശനം നിർണായകമാണ്.
Read Also: 'ചില കാര്യങ്ങൾ തിരുത്തണം'; സിൽവർ ലൈനിൽ വിമർശനവുമായി സിപിഐ, പൊലീസ് നടപടിയിലും വിയോജിപ്പ്
കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ വിമർശനവുമായി സിപിഐ (CPI) . ചില കാര്യങ്ങൾ തിരുത്തണം എന്നാണ് പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു (Prakash Babu) അഭിപ്രായപ്പെട്ടത്. സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും ശത്രുക്കൾ അല്ല. സമാധാന അന്തരീക്ഷത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടു നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
ആശങ്ക അകറ്റി സ്വപ്ന പദ്ധതി എന്ന നിലയിൽ നടപ്പാക്കണം. പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ തിരുത്തണം. സിവിൽ ഉദ്യോഗസ്ഥർ അടക്കം ശ്രദ്ധിക്കണം. തീവ്രവാദ സ്വഭാവം ഉള്ളവർ സമരത്തിൽ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ല. സമരക്കാർ എല്ലാം സർക്കാർ വിരുദ്ധർ അല്ല എന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
അതേസമയം, കെ റെയിൽ വിരുദ്ധ നിലപാടെടുത്ത സിപിഐ പിറവം ലോക്കൽ സെക്രട്ടറിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. സിപിഐ പിറവം മണ്ഡലം കമ്മറ്റി ആണ് വിശദീകരണം ചോദിച്ചത്. മൂന്ന് ദിവസത്തിനക൦ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പറഞ്ഞു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam