
ദില്ലി: 2024 ലെ നഗരഭരണ മികവ് സൂചികയില്‍ കേരളം ഒന്നാമതെന്ന് റിപ്പോർട്ട്. നഗരപ്രദേശങ്ങളിലെ ഭരണം, നിയമനിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍, ജീവിത നിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പ്രജാ ഫൗണ്ടേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫേഴ്സും സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളാണ് ഒന്നാം സ്ഥാനത്തേക്കെത്താൻ കേരളത്തെ സഹായിച്ചത്. ഇന്ത്യയിലെ നഗരങ്ങളുടെ സ്വന്തം വരുമാനം ബജറ്റിന്‍റെ ചെറിയ ഒരു ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam