പോലീസ് വിലക്കുകൾ മറികടന്ന് 'ലെഹ്‌രാ ദോ തിരംഗ' മാർച്ച് വിജയം കണ്ടെന്ന് സി.ജെ.പി; അഭിജിത് ദീപ്കെയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം

Published : Oct 17, 2026, 12:55 AM IST
cjp protest connaught place delhi police 11 people tiranga protest 2026 photos

Synopsis

കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'ലെഹ്‌രാ ദോ തിരംഗ' കാമ്പയിനിടെ സ്ഥാപകൻ അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വകവെക്കാതെ ജനങ്ങൾ തടിച്ചുകൂടി ദേശീയ പതാക ഉയർത്തി. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്തവരെ വിട്ടയക്കണമെന്ന് ആനി രാജ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച 'ലെഹ്‌രാ ദോ തിരംഗ' കാമ്പയിൻ വൻ വിജയമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജിത് ദീപ്കെയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെങ്കിലും, വൻതോതിൽ ജനങ്ങൾ തടിച്ചുകൂടി ദേശീയ പതാക ഉയർത്തി. അഭിജിത് ദീപ്കെയെ രാവിലെ വസതിയിൽ വെച്ച് തനിയെ നടക്കുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായി മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന കൃത്യമായ സ്ഥലം കുടുംബാംഗങ്ങൾക്കോ നിയമ സംഘത്തിനോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലും നിയമനങ്ങളിലും പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങുന്നതിൽ നിന്ന് ഇത്തരം അറസ്റ്റുകൾക്ക് തടയാനാകില്ലെന്ന് പാർട്ടി വ്യക്തമാക്കി. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കുമെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ തെളിവുകളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. അഭിജിത് ദീപ്കെയെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന വിവരം ഉടൻ വെച്ച് പുറത്തുവിടണമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.

അതിനിടെ, നേഹ ബോറ ഉൾപ്പെടെയുള്ള കസ്റ്റഡിയിലായ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആനി രാജ അടക്കമുള്ള വനിതാ നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ദില്ലി പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അർധരാത്രിയായിട്ടും ഐസ പ്രസിഡന്റ് നേഹയെക്കുറിച്ച് വിവരമില്ല; ദില്ലി പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകളും നേതാക്കളും
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു, മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു, ഭാര്യയ്ക്കും കാമുകനും വധശിക്ഷ