'മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരും', നാളെ ദേശീയപതാകയുമായി വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് നേതാക്കൾ

Published : Oct 15, 2026, 03:40 PM IST
cjp

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്രസർക്കാർ നൽകുന്ന അസാധാരണ സംരക്ഷണത്തിനെതിരെ സിജെപി, എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾ രംഗത്ത്. മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരുമെന്നാണ് പ്രഖ്യാപനം

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് സി ജെ പി കൺവീനർ അഭിജിത് ദീപ്കെ. സി ജെ പി, എസ് എഫ് ഐ, എ ഐ എസ് എഫ് എന്നീ സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായി പിണറായി വിജയൻ അടക്കമുള്ള മുൻ മുഖ്യമന്ത്രിമാരെ വരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം ഉണ്ടായെന്നും, എന്തിനാണ് ഇത്രയധികം സുരക്ഷയെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്ത് 'വൺ നേഷൻ വൺ ഇലക്ഷൻ' എന്നതിലുപരി 'വൺ നേഷൻ വൺ പാർട്ടി' എന്ന അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും, ജനകീയ പ്രതിഷേധങ്ങളെ നരേന്ദ്ര മോദി ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോരാട്ടം തുടരണം

വാർത്താസമ്മേളനത്തിനിടയിൽ ഐസ നേതാവ് നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകൻ ബഹളം വെച്ചതിനെ തുടർന്ന് ചെറിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി. സർക്കാരിനും പൊലീസിനുമെതിരായ വിമർശനങ്ങളെ തടസ്സപ്പെടുത്താൻ മാധ്യമപ്രവർത്തകൻ ശ്രമിച്ചുവെന്നും, മറ്റ് മാധ്യമപ്രവർത്തകർ ഇതിനെതിരെ ശക്തമായി രംഗത്തുവന്നതോടെയാണ് രംഗം ശാന്തമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് സംസാരിച്ച നേഹ ബോറ, പ്രതിഷേധിക്കുന്നവരെയും മാധ്യമപ്രവർത്തകരെയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുകയും, കസ്റ്റഡിയിലെടുക്കുന്ന യുവതികൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ ഇതിൽ ഭയന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. ജന്തർമന്തറിൽ ദേശീയപതാക വീശിയതിനെ കുറ്റമാക്കിയ നടപടിയെയും നേതാക്കൾ ചോദ്യം ചെയ്തു.

ഇത് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് എ ഐ എസ് എഫ് പ്രസിഡന്റ് വിരാജ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് നിലവിലെ ഭരണകൂടം പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. വോട്ടുകൾ ചോർത്തിയെടുത്ത ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് എസ് എഫ് ഐ നേതാവ് ഐഷി ഘോഷ് ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും ഒരു രേഖയും അവശേഷിപ്പിക്കാത്ത വിധം വേട്ടയാടാനാണ് നീക്കമെന്നും, ഇതിനെതിരെ എല്ലാവരും ഒത്തൊരുമിച്ച് പൊരുതണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ജന്തർമന്തറിലെ വിലക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് നാളെ ദേശീയപതാകയുമായി വീണ്ടും വലിയ തോതിൽ പ്രതിഷേധിക്കുമെന്ന് സി ജെ പി നേതാക്കൾ പ്രഖ്യാപിച്ചു. മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരാനും ആഹ്വാനം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അങ്കിത ഭണ്ഡാരി കൊലക്കേസ്; ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കൊലക്കേസും ആയുധമാക്കി കോണ്‍ഗ്രസ്
ഇന്ത്യൻ ആർമിയിലെ മേജർക്ക് പുറത്താക്കൽ നോട്ടീസ്: കേണൽമാരുടെ ഭാര്യമാരുമായടക്കം അവിഹിത ബന്ധമെന്ന് ആരോപണത്തിൽ നടപടി