ദില്ലിയിൽ അസാധാരണ സാഹചര്യം; രാപ്പകലില്ലാതെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തി ജനങ്ങൾ, 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു

Published : Jul 23, 2026, 01:00 PM IST
cjp protest

Synopsis

സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്നെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി പരിഗണിക്കും.

ദില്ലി: സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.

34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സിആർപിഎഫും ആറ് കമ്പനി ആർഎഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി എസ്എസ്ബിയും ഒരു കമ്പനി ഐടിബിപി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനിയെ ദില്ലിയിൽ എത്തി.

അതേസമയം സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ നിലഗുരുതരമാണ്. ഇവരുടെ കുടുംബും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 20 അംഗം സംഘത്തെ പൊലീസ് നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സമരക്കാർ പാർലമെന്റ് മാർച്ചിനിടെ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

ജന്തർമന്തറിൽ ഇംഗ്ലീഷ് ഹിന്ദി മാധ്യമങ്ങൾക്ക് നേരെ പ്രതിഷേധവുമായി സമരക്കാർ എത്തുന്നുണ്ട്. ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദ്രുതകർമ്മസേന അംഗം വാൾ കൊണ്ട് ആക്രമിക്കപ്പെട്ടെന്ന് പൊലീസ് പറയുന്നു. രാജ്യത്തിന് ഏതിരായ ഗൂഢാലോചനയാണ് സമരമെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നും കാട്ടി അഖിലഭാരത ഹിന്ദു മഹാസഭയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് 2010 മുതൽ 2026 വരെ കാലത്ത് 32 പേർ ഐഎഎസ് പദവി രാജിവെച്ചെന്ന് കേന്ദ്രസർക്കാർ; രാജിക്കത്ത് പിൻവലിച്ചവരുടെ കണക്കില്ല!
ദില്ലിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ പിടികൂടി; ദുരന്തത്തിൽ 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ