ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറ്, ദില്ലിയില്‍ ലാത്തിചാര്‍ജ്; അലിഗഢിലും സംഘര്‍ഷാവസ്ഥ

By Web TeamFirst Published Feb 23, 2020, 5:35 PM IST
Highlights

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കാരും അനുകൂലികളും തമ്മിലാണ് കല്ലേറ് ഉണ്ടായത്. ഇന്ന് സമരം തുടങ്ങിയ ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ദില്ലിയില്‍ വീണ്ടും അക്രമാസക്തമായി. കിഴക്കന്‍ ദില്ലിയിലെ ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായി. ഭീം ആര്‍മി പ്രഖ്യാപിച്ച  ഭാരത് ബന്ദോടെ, സീലം പൂരിലും ചാന്ദ് ബാഗിലും ഷഹീന്‍ബാഗ് മോഡല്‍ സമരം തുടങ്ങി.

ഒരിടവേളയ്ക്കുശേഷമാണ് പരത്വ നിയമ ഭേദഗതി സമരം ദില്ലിയില്‍ അക്രമാസക്തമാകുന്നത്. ജഫ്രബാദിൽ സ്ത്രീകൾ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരിൽ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘർഷം ഉണ്ടായത്.

ജഫ്ബാരാദിലെ സമരവേദിയിലേക്കുള്ള റോഡിന് ഇരുവശവുമായി പരസ്പരം ചേരിതിരഞ്ഞ് കല്ലേറിഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആളുകളെ ഓടിച്ചത്. അലിഗഢിലും സംഘർഷമുണ്ടായി. കാറുകൾ കത്തിച്ചു. സമരം നടക്കുന്ന അലിഗഢിലെ ദില്ലി ഗേറ്റിലാണ് സംഘർഷം നടന്നത്.

Delhi: Stone pelting between two groups in Maujpur area, tear gas shells fired by Police. pic.twitter.com/Yj3mCFSsYk

— ANI (@ANI)

ഉപരോധസമരം അവസാനിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം ആഭ്യർത്ഥിച്ചു. എന്നാല്‍, പൗരത്വ നിയമ ഭേദഗതിയടക്കം പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തെത്തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജഫ്രാബാദ്, മൗജ്പൂർ, ബാർബർപൂർ മെട്രോ സ്റ്റേഷൻ അടച്ചു. ബീഹാറിലും യുപിയിലും ചിലയിടങ്ങളിൽ സമരക്കാർ ട്രെയിനുകൾ തടഞ്ഞു. 

Also Read: ആസാദ് ആഹ്വാനം ചെയ്ത ബന്ദിൽ ദില്ലിയിൽ റോഡ് തടയൽ, നൂറ് കണക്കിന് സ്ത്രീകൾ തെരുവിൽ

click me!