
ദില്ലി: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ്. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30 ലധികം വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) അതുൽ പട്ടേൽ പറഞ്ഞു. രാത്രി പത്തരയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗവും കല്ലെറിയും തീവെക്കുകയും ചെയ്തു.
110 മുതൽ 120 വരെ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമായി പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam