
ദില്ലി: ഹരിയാനയിലെ ഹിസാറിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം. പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ തടയാൻ കർഷകർ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവച്ചത്. പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി കണ്ണീർവാതകം പ്രയോഗിച്ചു.
സംഘർഷത്തിൽ സ്ത്രീകൾ അടക്കം നിരവധി കർഷകർക്ക് പരിക്കേറ്റു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാണ് കർഷകർ പ്രതിഷേധം നടത്തിയത്. ഇതിനിടെ അറസ്റ്റ് ചെയ്തത കർഷകരെ വിട്ടയക്കുന്നത് വരെ ഹിസാറിലെ ഐജി ഓഫീസ് ഉപരോധിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു. ദേശീയപാതകൾ രണ്ട് മണിക്കൂർ ഉപരോധിക്കുമെന്നും കർഷകനേതാക്കൾ പ്രഖ്യാപിച്ചു. സമരക്കാരെ വിട്ടയ്ക്കാൻ തയ്യാറായില്ലെങ്കിൽ നാളെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam