ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും, കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Published : Aug 19, 2025, 08:55 AM IST
Flood

Synopsis

നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്. മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ ഇവിടങ്ങളിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അപകട മേഖലകളായി മാറിയിരിക്കുകയാണ്. മേഘവിസ്ഫോടനത്തിന് പിന്നാലെ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചുപോകുകയും വൈദ്യുതി ലൈനുകൾ തകർന്നു വീഴുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി മാറി.

ദില്ലിയിൽ യമുന നദിയിൽ ജല നിരപ്പ് അപകട നിലക്ക് മുകളിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഹരിയാനയിലെ യമുനനഗറിലെ ഹതിനികുണ്ഡ് ബാരേജിന്‍റെ 18 ഗേറ്റുകളും തുറന്നതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണം. ദില്ലിയിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ യമുന ബസാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഹരിദ്വാറിൽ ഗംഗ നദിയിലെ ജലനിരപ്പും അപകട നിലക്ക് മുകളിലാണ്. നദിയുടെ സമീപ പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി