ഹിമാചലിൽ മേഘവിസ്ഫോടനം: 14 മരണം, കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും ഒലിച്ച് പോയി

Published : Aug 14, 2023, 11:35 AM ISTUpdated : Aug 14, 2023, 11:51 AM IST
ഹിമാചലിൽ മേഘവിസ്ഫോടനം: 14 മരണം, കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും ഒലിച്ച് പോയി

Synopsis

സോളൻ ജില്ലയിലാണ് അപകടം ഉണ്ടായത്. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചു പോയി. നിരവധി പേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നു.

ഹിമാചൽ പ്രദേശ്: ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. അപകടത്തിൽ ഇതുവരെ 14 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലാ അധികൃതർ ഏഴ് മരണങ്ങൾ ഇതു വരെ സ്ഥിതികരിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്.

ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്.  ഉത്തരാഖണ്ഡിൽ ഡെറാഡൂണിൽ മാൽദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയിൽ തകർന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതോടോപ്പം ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലും കന്നത്ത വെള്ളപോക്കവും മഴവെള്ളപാച്ചിലും ഉണ്ടായി. മണ്ഡി - മണാലി - ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡുലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഉത്തരേന്ത്യയിൽ വീണ്ടും മഴക്കെടുതി; ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'