ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം: മിന്നൽപ്രളയത്തിൽ 10 മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Published : Aug 14, 2025, 02:52 PM IST
jammu and kashmir

Synopsis

കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.

ശ്രീന​ഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 10 പേർ മരിച്ചു. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരവധിപേർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൻ ഡി ആർ എഫ്,എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്