കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട്; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

Web Desk   | Asianet News
Published : Apr 28, 2022, 10:27 AM ISTUpdated : Apr 28, 2022, 10:39 AM IST
കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട്; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

Synopsis

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എൻജിനീയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന്  കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 

ദില്ലി: കൽക്കരി പ്രതിസന്ധിയെ(coal scarcity) തുടർന്ന് രാജസ്ഥാനിലും(rajastan) പവർകട്ട് (power cut)പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.  വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി പറയുന്നു. 
യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. 

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എൻജിനീയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന്  കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സർക്കാരുമായി അടുത്ത് നിൽക്കുന്ന ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ട്.

രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളിൽ 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കൽക്കരി ഉപയോഗം  2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്‌; മുന്നറിയിപ്പുനൽകി എൻജിനീയർമാർ

ദില്ലി: രാജ്യത്ത് താപവൈദ്യുത നിലയങ്ങളിൽ തുടർന്നുവരുന്ന കൽക്കരി ക്ഷാമം, വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയർസ് ഫെഡറേഷൻ. സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ പല താപവൈദ്യുത നിലയങ്ങളും കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

കൽക്കരി ഇല്ലാതായതോടെ വൈദ്യുതി ഉൽപാദനം  കുറഞ്ഞു. ഇതോടെ ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും ഉള്ളതെന്നും ഫെഡറേഷൻ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഫെഡറേഷൻ വക്താവ് എകെ ഗുപ്ത പറഞ്ഞു.

രാജ്യത്ത് 54 താപവൈദ്യുത നിലയങ്ങളിൽ 28 എണ്ണത്തിലും കൽക്കരി ക്ഷാമം അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. വടക്കൻ മേഖലയിൽ രാജസ്ഥാനും ഉത്തർപ്രദേശും ആണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ ഉള്ള സംസ്ഥാനങ്ങൾ. പഞ്ചാബിലെ രാജ്പുര താപ വൈദ്യുത നിലയത്തിലെ അസംസ്കൃത കൽക്കരി സ്റ്റോക്ക് 17 ദിവസത്തേക്ക് മാത്രമേയുള്ളൂ. ഇവിടെത്തന്നെ താൽവണ്ടി സബോ താപവൈദ്യുത നിലയത്തിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചാബിലെ ജി വി കെ തെർമൽ പ്ലാന്റ് ആവശ്യത്തിന് കൽക്കരി ഇല്ലാതെ പ്രവർത്തനം നിർത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'
പുതിയ തൊഴിലുറപ്പ് ബില്ലിൽ ലോക്സഭയിൽ ചർച്ച; വികസിത ഭാരതത്തിനുള്ള ബില്ലെന്ന് സർക്കാർ, രാത്രി 10 മണിവരെ ചർച്ച തുടരും