കോയമ്പത്തൂർ സ്ഫോടനം ; കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

Published : Feb 15, 2023, 08:18 AM IST
കോയമ്പത്തൂർ സ്ഫോടനം ; കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

Synopsis

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്

ബെം​ഗളൂരു : കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് . കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. ഐസിസുമായി ബന്ധം പുലർത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ആകെ 60 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് . കോയമ്പത്തൂർ ഉക്കടത്തെ കോട്ട ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒക്ടോബർ 23-നാണ് സിലിണ്ടർ സ്ഫോടനം ഉണ്ടായി  ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത് . ഇയാൾ ചാവേർ സ്ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു 

കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനം: മുബീന്‍ സ്വീകരിച്ചത് ഐഎസ് ശൈലി, കൃത്യത്തിന് മുമ്പ് ശരീരം ക്ലീന്‍ ഷേവ് ചെയ്തു ലഭ്യമായ ശരീരഭാഗങ്ങളുടെ പരിശോധനയില്‍ ഇ

PREV
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം