
കോയമ്പത്തൂർ: കോയമ്പത്തൂരിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന യുവാവിന്റെ മുഖത്തടിച്ച് പൊലീസുകാരൻ. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവാവ് മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് കാട്ടിയാണ് പൊലീസ് ഇയാളെ അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലെ നല്ലംപാളയം- സംഗനൂർ റോഡിൽ വച്ചാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാണ്.
കോയമ്പത്തൂർ ചിന്നവേടമ്പട്ടി സ്വദേശിയായ മോഹൻരാജ് എന്ന യുവാവിനെയാണ് കാവുണ്ടംപാളയം സ്റ്റേഷനിലെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ജയപ്രകാശ് തല്ലുന്നത്. നല്ലംപാളയത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മോഹൻരാജ് അപ്രതീക്ഷിതമായി ആക്രമണത്തത്തിൽ തുടർന്ന് സ്തംഭിച്ചു പോകുന്നതും വീഡിയോയിൽ കാണാം.
സംഭവത്തെ തുടർന്ന് വൻ ജനരോഷം ഉയർന്നിരുന്നു. പൊലീസുകാരുടെ ഈ പ്രവൃത്തിയെ വിമർശിച്ചും, അശ്രദ്ധമായി റോഡ് ക്രോസ് ചെയ്യുന്ന യുവാക്കളെ ശകാരിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുയരുന്നുണ്ട്. അതേ സമയം ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചു വന്ന പൊലീസുകാരൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ഒരാളെ അടിച്ചതിന്റെ വിരോധാഭാസവും ചർച്ചകളിൽ നിറയുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam