മട്ടൻ ബിരിയാണെന്ന പേരിൽ ബീഫ് ബിരിയാണി വിളമ്പിയെന്ന് പരാതി, ഹോട്ടലുകളിൽ റെയ്ഡ്, രണ്ട് പേർ അറസ്റ്റിൽ 

Published : Sep 01, 2023, 10:18 PM ISTUpdated : Sep 01, 2023, 11:16 PM IST
മട്ടൻ ബിരിയാണെന്ന പേരിൽ ബീഫ് ബിരിയാണി വിളമ്പിയെന്ന് പരാതി, ഹോട്ടലുകളിൽ റെയ്ഡ്, രണ്ട് പേർ അറസ്റ്റിൽ 

Synopsis

മട്ടൻ ബിരിയാണി എന്ന പേരിൽ ബീഫ് ബിരിയാണി വിൽപന നടത്തിയതായും ആരോപണമുയർന്നിരുന്നു.

ബെം​ഗളൂരു: മട്ടൻ ബിരിയാണിയെന്ന പേരിൽ ബീഫ് വിൽപന നടത്തിയെന്നാരോപിച്ച് കർണാടകയിലെ ചിക്കമംഗളൂരുവിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് റെയ്ഡ് നടത്തി. എവറസ്റ്റ് ഹോട്ടൽ, ബെം​ഗളൂരു ഹോട്ടൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. എവറസ്റ്റ് ഉടമ ലത്തീഫ്, ബെംഗളൂരു ഹോട്ടൽ കാഷ്യർ ശിവരാജ് എന്നിവരെ റെയ്ഡിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബിരിയാണി ഉൾപ്പടെയുള്ള മാട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങൾ ഹോട്ടലുകളിൽ വിൽപന നടത്തുന്നുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് ചിക്കമംഗളൂരു ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഡെക്കാൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

മട്ടൻ ബിരിയാണി എന്ന പേരിൽ ബീഫ് ബിരിയാണി വിൽപന നടത്തിയതായും ആരോപണമുയർന്നിരുന്നു. കർണാടക കശാപ്പ് നിരോധന നിയമം, 2020 പ്രാബല്യത്തിൽ ഉള്ളതിനാൽ റെയ്ഡ് നടത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ