പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്

Published : Mar 06, 2026, 11:41 AM IST
Defence Minister Rajnath Singh

Synopsis

പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്.അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്‍നാഥ് സിങ് പറഞ്ഞു.

ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്‍നാഥ് സിങ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലോ നമ്മുടെ അയൽപക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ സമുദ്രങ്ങളുടെ പ്രധാന്യം ഒന്നുകൂടി വര്‍ധിച്ചു. നേരത്തെ സമുദ്രത്തെ വ്യാപാരത്തിന് മാത്രമായാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോള്‍ നയതന്ത്രപരമായ ശക്തികേന്ദ്രമായി സമുദ്രങ്ങള്‍ മാറുകയാണ്. സാഗര്‍ സങ്കൽപ് എന്ന പേരിലുള്ള സമുദ്രവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരക്കെടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തും, പ്രത്യേക കാർഗോ വിമാനത്തിൽ കൊണ്ടുപോവുക പച്ചക്കറികൾ മാത്രം
കോൺഗ്രസിനെതിരെ ബിജെപി; 'ഇന്ത്യ അന്ധമായി ഇറാനൊപ്പം നിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു'