
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോൺഗ്രസ്. പാകിസ്ഥാൻ പിടിയിലായ വൈമാനികന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുന്പോൾ മോദിക്ക് അധികാരത്തിൽ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. വൈമാനികനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ അവസ്ഥ സർക്കാർ ഇന്ന് ജനങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു.
വൈമാനികന്‍റെ തിരിച്ചു വരവിന് വേണ്ടിയാണ് 132 കോടി ജനങ്ങളും പ്രാർത്ഥിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് പക്ഷേ അധികാരത്തിൽ തിരിച്ചെത്താനുള്ള തിടുക്കമാണെന്നുമാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർ ജേവാല ആരോപിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിൽ നിര്‍ണ്ണായക പ്രവർത്തക സമിതി യോഗവും റാലിയും റദ്ദാക്കാൻ കോൺഗ്രസ് തയ്യാറായി. എന്നാൽ പ്രധാനമന്ത്രി ബി.ജെ.പി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ആരോപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam