കൊവിഡ് ദൗത്യസേനയുമായി കോണ്‍ഗ്രസ്; ഗുലാം നബി ആസാദ് ചെയര്‍മാന്‍

By Web TeamFirst Published May 11, 2021, 10:08 PM IST
Highlights

പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ സമിതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ ദൗത്യസേനയുമായി കോണ്‍ഗ്രസ്. ഗുലാം നബി ആസാദ് ചെയര്‍മാനായി 13 അംഗ ദൗത്യസേനയെയാണ് എഐസിസി നിയോഗിച്ചത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ സമിതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം നേതൃത്വത്തെ ചോദ്യം ചെയ്ത വിമത നേതാക്കളെ നയിക്കുന്ന ഗുലാം നബി ആസാദിനെ അനുനയ നീക്കത്തിന്റെ ഭാഗമായാണ് സമിതി ചെയര്‍മാനാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!