ക്ഷേത്രാകൃതിയിലുള്ള കേക്ക്, മുകളിൽ ഹനുമാൻ രൂപം; കേക്ക് മുറിച്ച് കമൽനാഥ്, മതവികാരം വ്രണപ്പെട്ടെന്ന് ബിജെപി

Published : Nov 17, 2022, 01:07 AM ISTUpdated : Nov 17, 2022, 01:08 AM IST
ക്ഷേത്രാകൃതിയിലുള്ള കേക്ക്, മുകളിൽ ഹനുമാൻ രൂപം; കേക്ക് മുറിച്ച് കമൽനാഥ്, മതവികാരം വ്രണപ്പെട്ടെന്ന് ബിജെപി

Synopsis

കേക്കിനു മുകളിൽ ഒരു ഹനുമാൻ രൂപവും ഉണ്ടായിരുന്നു. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിം​ഗ് ചൗഹാൻ ആരോപിച്ചു. 

ഭോപ്പാൽ: കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കമൽ നാഥ്. ക്ഷേത്രത്തിന്റെ ആകൃതിയുള്ള കേക്ക് മുറിച്ചതാണ് വിവാദമായത്. കേക്കിനു മുകളിൽ ഒരു ഹനുമാൻ രൂപവും ഉണ്ടായിരുന്നു. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിം​ഗ് ചൗഹാൻ ആരോപിച്ചു. 
 
കമൽ നാഥും അദ്ദേഹത്തിന്റെ പാർട്ടിയും  വ്യാജ ഭക്തർ ആണ്. അവർക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കൽ രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത അതേ പാർട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എന്നാൽ അത് തെരഞ്ഞെടുപ്പിൽ തങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹനുമാൻ ഭക്തനായി മാറി, ഹനുമാന്റെ ചിത്രം പതിച്ച ജന്മദിന കേക്ക് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ, അതേ കേക്ക് മുറിക്കുന്നതും സനാതന ധർമ്മത്തെയും അതിന്റെ അനുയായികളെയും അപമാനിക്കുന്നതിന് തുല്യമാണ്," ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. 

 വ്യാഴാഴ്ചയാണ് കമൽനാഥിന്റെ 76ാം ജന്മദിനം. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ചിന്ദ്വാര ജില്ലയിലെ വീട്ടിൽ  ജന്മദിനം മുൻകൂട്ടി ആഘോഷിച്ചു. ഈ ചടങ്ങിലാണ് ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ചത്. കഴിഞ്ഞയിടയ്ക്ക്, ഇൻഡോറിലെ ഖൽസ കോളേജിൽ നടന്ന ഗുരുനാനാക്ക് ജയന്തി പരിപാടിയുടെ സംഘാടകർ കമൽനാഥിനെ ക്ഷണിച്ചതിനും അദ്ദേഹത്തെ ആദരിച്ചതിനും എതിരെ  ​ഗായകൻ മൻപ്രീത് സിംഗ് കാൺപുരി ആഞ്ഞടിച്ചിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വിഷയം ഉന്നയിച്ചാണ് കോൺ​ഗ്രസ് നേതാവിനെ ചടങ്ങിന് വിളിച്ചതിനെ മൻപ്രീത് സിം​ഗ് വിമർശിച്ചത്.   

Read Also: 'ഓപ്പറേഷൻ ലോട്ടസ്', തുഷാര്‍ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്, 21 ന് ഹാജരാകണം

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി