
ബെംഗളൂരു: കർണാടക കോൺഗ്രസിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാഹുൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ സ്വരം ഉയർത്തുന്നവരോട് അനുനയത്തിന്റെ പാത സ്വീകരിക്കാനും നിർദ്ദേശം നൽകി. എന്നാൽ വഴങ്ങുന്നില്ലെങ്കിൽ രാജി സ്വീകരിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമാണ് രാഹുൽ നിർദ്ദേശം നൽകിയത്.
അതേസമയം, രാജി ഭീഷണി ഉയർത്തിയ രാമലിംഗ റെഡ്ഡിയുടെ വിഷയത്തിൽ സസ്പെൻസിന് വഴിവെച്ചിരിക്കുകയാണ്. രാമലിംഗ റെഡ്ഡിയുമായി ഡികെ ശിവകുമാർ ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കരുതെന്നാണ് ഡികെയുടെ ഉപദേശം. രാജി പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. അനുനയത്തിന് വഴങ്ങിയില്ലെങ്കിൽ ബെംഗളൂരു നഗര വികസന വകുപ്പ് തന്നെ നൽകുന്നത് ആലോചിക്കാനാണ് തീരുമാനം. ഇക്കാര്യം ഹൈക്കമാന്റുമായി ചർച്ചചെയ്യാനാണ് ഡികെ ശിവകുമാറിൻ്റെ നീക്കം. അനുകൂല മറുപടി കിട്ടിയാൽ റെഡ്ഡിക്ക് ആവശ്യപ്പെട്ട വകുപ്പ് നൽകും. അല്ലാത്തപക്ഷം മറ്റേതെങ്കിലും വകുപ്പ് നൽകാനും ആലോചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam