മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു

Published : Mar 11, 2019, 08:30 PM ISTUpdated : Mar 11, 2019, 08:43 PM IST
മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു

Synopsis

കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് ​ഗിരീഷ് മഹാജനുമായി സുജയ് പാട്ടീൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതുടർന്നാണ് പാർട്ടി അം​ഗത്വം സ്വീകരിച്ചത്. 

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മുതിർന്ന കോൺ​ഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു. കോൺ​ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകൻ സുജയ് വിഖേ പാട്ടീലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിൽ ബിജെപിയിൽ അം​ഗമായത്. മഹാരാഷ്ട്ര അസംബ്ളിയിലെ പ്രതിപക്ഷ നേതാവാണ് രാധാകൃഷ്ണ വിഖേ പാട്ടീൽ. കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് ​ഗിരീഷ് മഹാജനുമായി സുജയ് പാട്ടീൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതുടർന്നാണ് പാർട്ടി അം​ഗത്വം സ്വീകരിച്ചത്. 

സുജയ് ബിജെപിയിലേക്ക് എന്ന കാര്യത്തിൽ അഭ്യൂഹങ്ങളും നിലനിന്നിരുന്നു. അഹമ്മദ് ന​ഗർ ജില്ലയിൽ‌ ന്യൂറോസർജനായി ജോലി ചെയ്യുകയാണ് സുജയ് പാട്ടീൽ. ലോക്സഭാ ഇലക്ഷനിൽ മത്സരിക്കാനുള്ള ആ​ഗ്രഹം ഇതിന് മുമ്പും സുജയ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ താൻ കോൺ​ഗ്രസ് കുടുംബത്തിൽ നിന്നുള്ള വ്യക്തി ആയതിനാൽ ആ പാർ‌ട്ടി വേണ്ടെന്നുളള നിലപാടും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കോൺ​ഗ്രസ് നേതാവിന്റെ മകൻ ബിജെപിയിലേക്ക് പോയതിന്റെ ഞെട്ടലിലാണ് മഹാരാഷ്ട്ര പാർട്ടി നേതൃത്വം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടെലിവിഷൻ താരം സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്, അന്വേഷണം
'പള്ളി പണിതത് പൊലീസ് സ്റ്റേഷൻ ഭൂമി കയ്യേറി', ഇമാമിന് നോട്ടീസ് നൽകി; ആരോപണം നിഷേധിച്ച് അധികൃതര്‍