ഹെല്‍മറ്റ് ധരിച്ചില്ല; എംഎല്‍എയ്ക്ക് ഫൈന്‍ അടിച്ച് ട്രാഫിക് പൊലീസ്

Published : Sep 23, 2019, 08:01 PM IST
ഹെല്‍മറ്റ് ധരിച്ചില്ല; എംഎല്‍എയ്ക്ക് ഫൈന്‍  അടിച്ച് ട്രാഫിക് പൊലീസ്

Synopsis

'അദ്ദേഹം ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകില്‍ യാത്ര ചെയ്തത്'

പറ്റ്ന: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഫൈന്‍ അടിച്ച് ട്രാഫിക് പൊലീസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പൊലീസ് 1000 രൂപ പിഴയിട്ടത്. 

'അദ്ദേഹം ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകില്‍ യാത്ര ചെയ്തത്. വാഹനത്തിന്‍റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്ത കുറ്റത്തിന് 1000 രൂപ പിഴയാണ് ഈടാക്കിയതെന്നും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പപ്പാ, 'ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പറക്കുന്നു, നാളെ സംസാരിക്കാം'; അച്ഛനോട് അവസാനമായി പിങ്കി പറഞ്ഞത്...‌
റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിൻ്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം; മെഡൽ പട്ടികയിൽ ഇടം നേടുന്നത് 12 വർഷത്തിന് ശേഷം