കർണാടകയിൽ കോൺ​ഗ്രസ് എംഎൽഎ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

Published : Mar 04, 2019, 05:59 PM ISTUpdated : Mar 04, 2019, 07:53 PM IST
കർണാടകയിൽ  കോൺ​ഗ്രസ് എംഎൽഎ  രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

Synopsis

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെ ഗുൽബർഗ മണ്ഡലത്തിൽ നിന്ന് ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്

ബെം​ഗളൂരൂ: കർണാടകയിൽ കോൺ​ഗ്രസ്-ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺ​ഗ്രസ് എംഎൽഎ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ ഉമേഷ് ജാദവാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന് ഉമേഷ് രാജിക്കത്ത് കൈമാറി. 

കർണാടകയിൽ മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിയിൽ വെച്ച് ഉമേഷ് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെ ഗുൽബർഗ മണ്ഡലത്തിൽ നിന്ന് ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. 

ചിഞ്ചോളിയിൽ നിന്നും മത്സരിച്ച് രണ്ട് തവണ എംഎൽഎ ആയ ആളാണ് ഉമേഷ് ജാദവ്. കർണാടകയിലെ നാല് വിമത എംഎൽഎമാരിൽ ഒരാളായിരുന്നു അദ്ദേഹം. അതേസമയം ഉമേഷ് ജാദവിനെതിരെ കൂറ് മാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് രം​ഗത്തെത്തി. കർണാടക ഭരിക്കുന്ന കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ തകർക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം