ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയ കോൺഗ്രസ് എംഎൽഎയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

Published : Apr 15, 2020, 06:29 AM IST
ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയ കോൺഗ്രസ് എംഎൽഎയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

Synopsis

കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികളിൽ എംഎൽഎ പങ്കെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡാവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഇന്നലെ രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര സഹമന്ത്രി, മാധ്യമപ്രവർത്തകർ എന്നിവരേയും ഇമ്രാൻ ഖേഡവാല കണ്ടിരുന്നു. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികളിൽ എംഎൽഎ പങ്കെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കർണാടകത്തിൽ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിൽ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. തെലങ്കാനയിൽ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു