'കൊവാക്സിന് എന്തിനാണ് കൊവിഷീൽഡിനെക്കാൾ പണം മുടക്കുന്നത്'; ചോദ്യങ്ങളുമായി കോൺ​ഗ്രസ്

By Web TeamFirst Published Jan 17, 2021, 2:21 PM IST
Highlights

വാക്സിനിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ  പ്രധാന മന്ത്രിയെ പോലുള്ള ഒരു നേതാവ് വാക്സീൻ സ്വീകരിക്കുന്നത് ഉപകരിക്കും. ഇതിൽ കോൺ​ഗ്രസ്  ഇടപെടില്ല. 

ദില്ലി: ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് എങ്ങിനെ എപ്പോൾ കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജെവാല ആവശ്യപ്പെട്ടു. ട്രയൽ റൺ പൂർത്തിയാകാത്ത കൊവാക്സിന്  എന്തിനാണ് കൊവിഷീൽഡിനെക്കാൾ പണം മുടക്കുന്നത് എന്നും സുർജെവാല ചോദിച്ചു.

കൊവിഷീൽഡിന് എസ്ട്ര സെനേക്കയുടെ നിർമ്മാണ ചെലവ്  158 രൂപയാണ്. അങ്ങനെ എങ്കിൽ  എന്ത് കൊണ്ടാണ്  200 രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നത്. മരുന്ന് വികസിപ്പിച്ച എസ്ട്രസേനക്ക മരുന്ന് ലാഭം ഇല്ലാതെ വിൽക്കും എന്ന് പറയുമ്പോൾ, കൊവാക്സിൻ നിർമ്മിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് മരുന്ന് പൊതു വിപണിയിൽ 500 ശതമാനം ലാഭത്തിനാണ് വിൽക്കുന്നത്. വാക്സിനിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ  പ്രധാന മന്ത്രിയെ പോലുള്ള ഒരു നേതാവ് വാക്സീൻ സ്വീകരിക്കുന്നത് ഉപകരിക്കും. ഇതിൽ കോൺ​ഗ്രസ്  ഇടപെടില്ല.  അതിന് തയാറാവേണ്ടത്  പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമാണ്. 

click me!