കോണ്‍ഗ്രസിന്‍റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

Published : Feb 11, 2020, 11:44 AM ISTUpdated : Feb 11, 2020, 11:47 AM IST
കോണ്‍ഗ്രസിന്‍റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

Synopsis

 ബിജെപിയ്ക്കും അവരുടെ വര്‍ഗീയ അജണ്ടയ്ക്കുമെതിരായ ആംആദ്മിയുടെ വിജയം പ്രധാനപ്പെട്ടതാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടി വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇത് മൂന്നാം തവണയാണ് ആംആദ്മി അധികാരത്തിലേക്ക് എത്താന്‍ പോകുന്നത്. 56 സീറ്റുകളില്‍ ആംആദ്മിയും 14 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുമ്പോള്‍ ഒരു സീറ്റില്‍പോലും കോണ്‍ഗ്രസിന് മുന്നേറാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരി. 

മൂന്നാമതും ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്നും ചൗധരി പറഞ്ഞു. അതേസമയം ബിജെപിയ്ക്കും അവരുടെ വര്‍ഗീയ അജണ്ടയ്ക്കുമെതിരായ ആംആദ്മിയുടെ വിജയം പ്രധാനപ്പെട്ടതാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീറ്റ്- ജെഇഇ: വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു, സ്കൂൾ സിലബസ്–എൻട്രൻസ് വിടവ് കുറയ്ക്കും, കോച്ചിങ് ആശ്രിതത്വം കുറയ്ക്കാൻ നീക്കം
കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു