ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദൻ: കോൺ​ഗ്രസ്

By Web TeamFirst Published Dec 8, 2019, 6:52 PM IST
Highlights

'നിയമവാഴ്ച ലംഘിക്കുമ്പോൾ കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങി നടക്കുന്നു! എന്നാൽ 'മോദിജി' 'നിശബ്ദമാണ്' ... പശ്ചാത്താപമില്ല, അനുതാപം ഇല്ല, ഒരു വാക്കുപോലുമില്ല. ആരും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യില്ലേ? എന്തുകൊണ്ട്?'-  സുർജേവാല ട്വീറ്റിൽ ചോദിച്ചു.

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ്. രാജ്യത്തെ ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദനാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. 

‘ഉന്നാവ്, ഇറ്റാവ, ഹൈദരാബാദ്, പൽവാൾ-ഫരീദാബാദ്, ഭീകരത തുടരുന്നു! പീഡനത്തിന് ഇരയായവർ നീതിക്കായി നിലവിളിക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് മുറിപ്പെടുന്നു‘- ദില്ലിയിൽ നടന്ന ബലാത്സംഗക്കേസിൽ അന്നത്തെ കോൺഗ്രസ് സർക്കാരിനെ മോദി കുറ്റപ്പെടുത്തുന്ന വിഡിയോ ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

'നിയമവാഴ്ച ലംഘിക്കുമ്പോൾ കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങി നടക്കുന്നു! എന്നാൽ 'മോദിജി' 'നിശബ്ദമാണ്' ... പശ്ചാത്താപമില്ല, അനുതാപം ഇല്ല, ഒരു വാക്കുപോലുമില്ല. ആരും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യില്ലേ? എന്തുകൊണ്ട്?'-  സുർജേവാല ട്വീറ്റിൽ ചോദിച്ചു.

‘ബലാൽത്സംഗ തലസ്ഥാന ‘മെന്നാണ് രാജ്യാന്തര സമൂഹം ഇന്ത്യയെ വിലയിരുത്തുന്നതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

click me!