കോണ്‍ഗ്രസ് ദേശീയ നേതാവിന് വധ ഭീഷണി; പൊലീസില്‍ പരാതി നല്‍കി

Published : Apr 10, 2020, 06:29 PM ISTUpdated : Apr 10, 2020, 06:40 PM IST
കോണ്‍ഗ്രസ് ദേശീയ നേതാവിന് വധ ഭീഷണി; പൊലീസില്‍ പരാതി നല്‍കി

Synopsis

ഓണ്‍ലൈനായാണ് സുര്‍ജേവാല പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.  

ദില്ലി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘങ്ങളില്‍ നിന്നാണ് ഭീഷണിയെന്ന് കാണിച്ച് അദ്ദേഹം പഞ്ച്ഗുള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈനായാണ് സുര്‍ജേവാല പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

'ഞാന്‍ പഞ്ച്ഗുളയിലെ വീട്ടില്‍ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു. ആ സമയമാണ് വീട്ടിലെ ലാന്‍ഡ്‌ലൈനിലേക്ക് കോള്‍ വരുന്നത്. ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാക്കളായ മുഖ്താര്‍ അന്‍സാരി, രാജാ ഭയ്യ, പപ്പു യാദവ് എന്നിവരുടെ സംഘത്തിലുള്ള ആളാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരിച്ചത്. തന്നെയും തന്റെ സഹോദരന്‍ സുദീപിനെയും കൊല്ലുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് മൂന്ന് കോള്‍ വന്നു. തന്റെ വീടും പരിസരവും അവര്‍ക്ക് കൃത്യമായി അറിയാമെന്നും ദില്ലി പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം
ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'