UP Election 2022 : വിദ്വേഷ പ്രസംഗം നടത്തിയ മൗലാന തൗക്കീര്‍ റാസ ഖാന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

By Web TeamFirst Published Jan 18, 2022, 12:22 PM IST
Highlights

ഒരു വിഭാഗത്തിനെതിരെ വംശഹത്യ ഭീഷണി പ്രസംഗം നടത്തിയ നേതാവാണ് ഇയാള്‍. തൗക്കീര്‍ റാസ ഖാന് തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
 

ലഖ്‌നൗ: ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പാര്‍ട്ടി തലവന്‍ മൗലാന തൗക്കീര്‍ റാസ ഖാന് (Maulana Tauqeer Raza Khan) യുപി തെരഞ്ഞെടുപ്പില്‍ (UP Election) പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് (Congress). ഒരു വിഭാഗത്തിനെതിരെ വംശഹത്യ ഭീഷണി പ്രസംഗം നടത്തിയ നേതാവാണ് ഇയാള്‍. തൗക്കീര്‍ റാസ ഖാന് തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. കോണ്‍ഗ്രസിന് മാത്രമേ മുസ്ലീങ്ങളുടെ വികസനം ഉറപ്പാക്കാന്‍ സാധിക്കൂവെന്ന് തൗക്കീര്‍ റാസ ഖാന്‍ വ്യക്തമാക്കി. ബറേലിയില്‍ നടത്തിയ യോഗത്തിലാണ് തൗക്കീര്‍ റാസ ഖാന്‍ വിവാദ പ്രസംഗം നടത്തിയത്. 

'എന്റെ ചെറുപ്പക്കാരുടെ കണ്ണുകളില്‍ എനിക്ക് ദേഷ്യം കാണാനാകും. ഒരു ദിവസം ഈ കോപം പുറത്തേക്കൊഴുകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്ക് ഇവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന ദിവസത്തെ ഞാന്‍ ഭയപ്പെടുന്നു. അന്ന് എന്ത് സംഭവിക്കുമെന്നോര്‍ത്ത് എനിക്ക് ഭയമുണ്ട്. നിങ്ങള്‍ക്ക് പ്രായമായെന്ന് എന്റെ ചെറുപ്പക്കാര്‍ എന്നോട് പറയുന്നുണ്ട്.

നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ നിങ്ങളേക്കാള്‍ മുമ്പേ ആദ്യം മരിക്കുക ഞാനായിരിക്കുമെന്ന് ഞാനവരോട് പറയുന്നു. ഞാനെന്റെ ഹിന്ദു സഹോദരങ്ങളോട് പറയുകയാണ്. എന്റെ ചെറുപ്പക്കാര്‍ ഒരുദിവസം നിയമം കൈയിലെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒളിക്കാന്‍ ഒരിടം ലഭിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു - ഇങ്ങനെയായിരുന്നു മൗലാന തൗക്കീര്‍ റാസ ഖാന്റെ വിവാദ പ്രസംഗം.
 

click me!