തിരിച്ചുവരവിന് കോണ്‍ഗ്രസ്, വിജയം തുടരാൻ ബിജെപി; കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും, 126 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

Published : Apr 08, 2026, 12:42 PM IST
What Himanta Biswa Sarma Gaurav Gogoi Passport Battle In Assam Election Reveals About Identity Politics

Synopsis

കേരളത്തോടൊപ്പം നാളെ അസമിലും വോട്ടെടുപ്പ് നടക്കും. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺ​ഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

ദില്ലി: കേരളത്തോടൊപ്പം നാളെ അസമിലും വോട്ടെടുപ്പ് നടക്കും. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺ​ഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ പ്രസ്താവനയിൽ ബിജെപി പൊലീസിൽ പരാതി നൽകി. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. 

ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് കോൺ​ഗ്രസ് തിരിച്ചടിച്ചു. ഹിമന്തയുടെ ഭാര്യക്ക് മൂന്നു പാസ്പോർട്ടുകളുണ്ടെന്നും, വിദേശത്ത് നിരവധി വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും നേരത്തെ ആരോപിച്ചതിന് പിന്നാലെ ഇന്നലെ ദില്ലിയിലെ പവൻ ഖേരയുടെ വീട്ടിൽ അസം പോലീസെത്തി പരിശോധന നടത്തിയിരുന്നു. അപ്പോൾ വീട്ടിലില്ലാതിരുന്ന പവൻ ഖേര ഇന്ന് അസമിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്തിയാൽ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ
കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; അന്വേഷണം തുടങ്ങി കർണാടക പൊലീസ്