
ദില്ലി: മധ്യപ്രദേശിൽ കോൺഗ്രസ് 130 സീറ്റ് നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്. ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ വ്യാജമാണെന്നും ദിഗ്‍വിജയ് സിംഗ് വ്യക്തമാക്കി. ഇന്ത്യാ ടുഡേ, ടുഡെയ്സ് ചാണക്യ എക്സിറ്റ് പോളുകൾക്ക് ബിജെപി പണം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് നേരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇത്തവണ ചതിയൻമാർ ഒപ്പമില്ലെന്നും അതിനാൽ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‍വിജയ് സിങ് പറഞ്ഞു.
4 സംസ്ഥാനങ്ങളിലെ ജനവിധി തേടുന്ന ഇരുമുന്നണികളും ശുഭപ്രതീക്ഷയിലാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഘട്ടിലും കോൺഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.
നാല് സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടു മണിക്ക്, ആദ്യ ഫലസൂചനകള്‍ പത്തുമണിയോടെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam