വനിതാ ബാങ്ക് മാനേജർക്ക് ഭീഷണി, ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു; കാരണം സിബിൽ സ്കോറിന്‍റെ പേരിൽ ലോണ്‍ അപേക്ഷ നിരസിച്ചത്

Published : Dec 08, 2024, 02:51 PM IST
വനിതാ ബാങ്ക് മാനേജർക്ക് ഭീഷണി, ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു; കാരണം സിബിൽ സ്കോറിന്‍റെ പേരിൽ ലോണ്‍ അപേക്ഷ നിരസിച്ചത്

Synopsis

സിബിൽ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ അനുവദിച്ചില്ല എന്ന കാരണത്താലാണ് കോണ്‍ട്രാക്ടർ ബാങ്കിൽ സംഘർഷാന്തരീക്ഷമുണ്ടാക്കിയത്

പട്ന: വനിതാ മാനേജരെ ബാങ്കിനുള്ളിൽ ഭീഷണിപ്പെടുത്തുകയും അവരുടെ മൊബൈൽ തറയിലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്ന ദൃശ്യം പുറത്ത്. സിബിൽ സ്കോറിന്‍റെ പേരിൽ വായ്പയ്ക്കായുള്ള അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് കോണ്‍ട്രാക്ടർ പ്രകോപിതനായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  

ബീഹാറിലെ പട്‌നയിലെ കാനറ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. രാകേഷ് കുമാർ സിംഗ് എന്ന കോണ്‍ട്രാക്ടറാണ് ബാങ്ക് മാനേജർ വന്ദന വർമ്മയ്ക്കെതിരെ ആക്രോശവുമായി എത്തിയത്. ഭീഷണി സ്വരത്തിൽ സംസാരിച്ച രാകേഷ്, ബാങ്ക് മാനേജർ ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുന്നതു കണ്ട് ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു. എന്നിട്ട് തറയിൽ എറിഞ്ഞു. പട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാനറ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

സിബിൽ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ അനുവദിച്ചില്ല എന്ന കാരണത്താലാണ് രാകേഷ് കുമാർ സിംഗ് ബാങ്കിൽ സംഘർഷാന്തരീക്ഷമുണ്ടാക്കിയത്. തന്‍റെ സിബിൽ സ്കോർ ശരിയാക്കാനും ലോൺ അനുവദിക്കാനും ആവശ്യപ്പെട്ട് കോണ്‍ട്രാക്ടർ മാനേജരോട് കയർത്തു. സിബിൽ സ്കോർ ശരിയാക്കാൻ ബാങ്കിന് കഴിയില്ലെന്ന് മാനേജർ പറഞ്ഞതോടെ കോണ്‍ട്രാക്ടർ കൂടുതൽ അക്രമാസക്തനായി. വീഡിയോ എടുത്തുകൊണ്ടിരുന്ന മാനേജരുടെ ഫോണ്‍ തട്ടിപ്പറിച്ച് തറയിലെറിയുകയും ചെയ്തു.

"എന്‍റെ സിബിൽ സ്കോർ ശരിയാക്കിയില്ലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. നിങ്ങൾ ഇതെല്ലാം റെക്കോർഡു ചെയ്‌ത് എന്നെ അപമാനിക്കുമല്ലേ? നിങ്ങൾക്കെന്നെ അറിയില്ല. എന്നെക്കുറിച്ച് ആരോട് വേണമെങ്കിലും പോയി ചോദിക്ക്. എന്‍റെ വീട്ടിൽ എത്ര ഓഫീസർമാരുണ്ടെന്ന് പോയി നോക്കൂ"- എന്നാണ് രാകേഷ് കുമാർ സിംഗ് പറഞ്ഞത്. പിന്നാലെ മാനേജർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 

റിട്ടയേഡ് ജഡ്ജിക്കും ഭാര്യയ്ക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, ആഭരണങ്ങളും പണവുമായി കടന്ന് വീട്ടുജോലിക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം