മോശം റോഡ് പണിയല്‍; കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Sep 28, 2019, 10:26 PM IST
Highlights

 റോഡ് കൃത്യമായി അറ്റക്കുറ്റപ്പണിയും നടത്താത്ത കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി

ദില്ലി: മോശമായി റോഡ് പണിയുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പണിയുമായി കേന്ദ്ര സര്‍ക്കാര്‍. മോശമായി റോഡ് പണിയുകയും റോഡ് കൃത്യമായി അറ്റക്കുറ്റപ്പണിയും നടത്താത്ത കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പുതിയ റോഡ് നിയമത്തിന്‍റെ ഭാഗമായാണ് പിഴ ഈടാക്കുക.

खराब सड़क बनाने पर ठेकेदारों पर भी हो सकता है जुर्माना। pic.twitter.com/AfjT38sMwf

— Office Of Nitin Gadkari (@OfficeOfNG)

പുതിയ ഗതാഗത നിയമം സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ലെന്നും കോണ്‍ട്രാക്റ്റര്‍മാര്‍ക്കും ബാധകമാണെന്നും ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ ഗതാഗത നിയമം നടപ്പാക്കി തുടങ്ങിയത്. ഗതാഗത നിയമം പാലിക്കാത്തവര്‍ക്ക് കടുത്ത പിഴ ചുമത്തുന്നതാണ് പുതിയ റോഡ് നിയമം. 

click me!