Covid in India: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; 1,66,000 ആയി കുറഞ്ഞു

Published : Jan 11, 2022, 08:40 AM ISTUpdated : Jan 11, 2022, 11:26 AM IST
Covid in India: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; 1,66,000 ആയി കുറഞ്ഞു

Synopsis

ദില്ലിയിൽ പരിശോധിക്കുന്ന നാലിൽ  ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടും.

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് (Covid) കേസുകളിൽ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ആയി കുറഞ്ഞു. അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളിൽ തുടരുന്നു. ദില്ലിയിൽ (Delhi) പരിശോധിക്കുന്ന നാലിൽ  ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടും.

100 പേർക്ക് ഡെൽറ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളിൽ 300 പേരിലേക്ക് ഒമിക്രോൺ പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ കൊവിഡ് ബാധിതരിൽ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. കരുതൽ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേർക്ക് നല്‍കി. കരുതൽ ഡോസ് വിതരണത്തിന്റെ ആദ്യ ദിവസം ഒൻപത് ലക്ഷത്തിൽ അധികം പേരാണ് മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴ് ദിവസം ക്വാറന്റീൻ ഇന്ന് മുതൽ നിർബന്ധമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി