
ഭുവനേശ്വർ: കൊവിഡ് ബാധിച്ച് മകൻ മരിച്ചതിൽ മനെനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. നാരായണ്‍പൂര്‍ സസന്‍ ഗ്രാമവാസികളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് ജീവനൊടുക്കിയത്. മകന്‍ 27 കാരനായ സിമാഞ്ചല്‍ സതാപതിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പങ്കലവാഡി ഗ്രാമത്തിലെ കൊവിഡ് കെയര്‍ സെന്ററിലെ പ്രവര്‍ത്തകനായിരുന്നു സിമാഞ്ചല്‍. കഴിഞ്ഞ മെയ് മാസം മുതല്‍ കൊവിഡ് പ്രവര്‍ത്തകനായിരുന്ന സിമാഞ്ചല്‍ ജൂലൈ ഒന്നിനാണ് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്. ജൂലൈ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചു. പിറ്റേന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
മകന്റെ മരണം ഉള്‍ക്കൊള്ളാനാകാതിരുന്ന രാജ്കിഷോര്‍ സതാപതി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ സുലോചനയെ വീടിനകത്തും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam