കോടതി വണ്ടിയിലെ ഡ്രൈവറുടെ മകന്‍ ഇനി ജഡ്ജി; ഇത് അച്ഛനുവേണ്ടിയെന്ന് ചേതന്‍

Published : Aug 24, 2019, 01:41 PM IST
കോടതി വണ്ടിയിലെ ഡ്രൈവറുടെ മകന്‍ ഇനി ജഡ്ജി; ഇത് അച്ഛനുവേണ്ടിയെന്ന് ചേതന്‍

Synopsis

മകന്‍റെ വിജയത്തില്‍ സന്തോഷം അടക്കിവയ്ക്കാനാവുന്നില്ല ഈ ആച്ഛന്. മകനാകട്ടെ വിജയത്തിന്‍റെ മുഴുവന്‍ അംഗീകാരവും അച്ഛന്‍റെ കാല്‍ച്ചുവട്ടില്‍ വയ്ക്കുന്നു...

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാകോടതിയില്‍ ഡ്രൈവറാണ് ചേതന്‍ ബചദിന്‍റെ പിതാവ് ഗോവര്‍ധന്‍ലാല്‍ ബചദ്. ചെറുപ്പം മുതല്‍ കോടതി പരിസരവുമായുള്ള അച്ഛന്‍റെ ബന്ധം കണ്ടാണ് ചേതന് നീതിന്യായ വ്യവസ്ഥയോട് അടുപ്പം തുടങ്ങിയത്. അങ്ങനെ വക്കീലായി. 

ഇപ്പോള്‍ സിവില്‍ ജഡ്ജ് ക്ലാസ് - 2 നിയമനം നേടിയിരിക്കുകയാണ് ചേതന്‍. ഇനി ചേതന് ജഡ്ജ് ആകാം. ഈ വിജയത്തിന്‍റെ മുഴുവന്‍ അംഗീകാരവും അച്ഛന്‍റെ കാല്‍ച്ചുവട്ടില്‍ വയ്ക്കുന്നു ഈ മകന്‍. മകന്‍റെ വിജയത്തില്‍ സന്തോഷം അടക്കിവയ്ക്കാനാവുന്നില്ല ഈ ആച്ഛന്. മകന്‍റെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

''ഒരു ജഡ്ജാകണമെന്ന ലക്ഷ്യബോധം എനിക്കുണ്ടായിരുന്നു. ഞാന്‍ എന്‍റെ ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വ്വഹിക്കും. നീതി നടപ്പിലാക്കാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കും. സമൂഹത്തിന് മാതൃക സൃഷ്ടിക്കും'' - ചേതന്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം: ഹിമാചലിൽ 4 മരണം, ജമ്മുവിൽ മേഘവിസ്ഫോടനം; ദില്ലിയിൽ നാളെ മുതൽ റെഡ് അലർട്ട്
രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ആറിന്; ചമ്പത് റായിയുടെ രാജി അം​ഗീകരിച്ചാലും അ​ദ്ദേഹം ട്രസ്റ്റ് അം​ഗമായി തുടരും, കാരണമിതാണ്