ദ വയർ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി ഉത്തരവ്

Published : Sep 24, 2023, 03:16 PM ISTUpdated : Sep 24, 2023, 03:17 PM IST
ദ വയർ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി ഉത്തരവ്

Synopsis

ഉപകരണങ്ങള്‍ തിരികെ നല്‍കുന്നത് തടയണമെന്ന പൊലീസ് ആവശ്യം തള്ളിയ കോടതി, അനിശ്ചിത കാലത്തേക്ക് ഉപകരണങ്ങള്‍  പിടിച്ചുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി

ദില്ലി: ദ വയർ ഓണ്‍ലൈൻ പോര്‍ട്ടല്‍ എഡിറ്റർമാരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ദില്ലി കോടതി ഉത്തരവ്.  15  ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തതെല്ലാം  തിരികെ  നല്‍കാനാണ്  ദില്ലി പൊലീസിന് കോടതി നിര്‍ദേശം. ബിജെപി നേതാവ് അമിത് മാളവ്യ നല്‍കിയ പരാതിയില്‍  ഗൂഢോലോചന, കൃത്രിമ രേഖ ചമക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി വയറിനെതിരെ കേസെടുത്തത്.

പിന്നാലെ പൊലീസ് സ്ഥാപനത്തിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ഉപകരണങ്ങള്‍ തിരികെ നല്‍കുന്നത് തടയണമെന്ന പൊലീസ് ആവശ്യം തള്ളിയ കോടതി, അനിശ്ചിത കാലത്തേക്ക് ഉപകരണങ്ങള്‍  പിടിച്ചുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ദ വയർ എഡിറ്റർമാരായ സിദ്ദാർത്ഥ് വരദരാജൻ, എംകെ വേണു ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. 

Asianet News Live | Kerala News | Latest News Updates | KG George | ഏഷ്യാനെറ്റ് ന്യൂസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പോരാട്ടം ടിവികെയുമായി അല്ല', വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത