കോടതിയില്‍ അര മണിക്കൂര്‍ വൈകിയെത്തിയ പൊലീസുകാര്‍ ശിക്ഷയായി പുല്ലു വെട്ടാന്‍ ജഡ്ജിയുടെ ഉത്തരവ്

Published : Nov 22, 2023, 11:10 AM IST
കോടതിയില്‍ അര മണിക്കൂര്‍ വൈകിയെത്തിയ പൊലീസുകാര്‍ ശിക്ഷയായി പുല്ലു വെട്ടാന്‍ ജഡ്ജിയുടെ ഉത്തരവ്

Synopsis

അവധി ദിവസം രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിന് മുന്നില്‍ പ്രതികളെ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയപ്പോള്‍ 11.30 ആയി. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. 

ഔറംഗാബാദ്: കോടയില്‍ വൈകിയെത്തിയ പൊലീസുകാര്‍ക്ക് ജഡ്ജി നല്‍കിയത് വിചിത്രമായ ശിക്ഷ. ഇരുവരോടും വൈകിയെത്തിയതിന്റെ ശിക്ഷയായി പുല്ല് വെട്ടാനായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായി പ്രത്യേക ശിക്ഷ ഏറ്റു വാങ്ങിയത്.

തലേദിവസം രാത്രി മന്‍വാത് നഗരത്തില്‍ സംശയാസ്‍പദമായി ചുറ്റിത്തിരിയുകയായിരുന്ന രണ്ട് പേരെ പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിറ്റേ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഞായറാഴ്ച ആയിരുന്നതിനാല്‍ അവധി ദിവസം 11 മണിക്ക് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികളെയും കൊണ്ട് പൊലീസുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമയം 11.30ആയി. ഇതാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചത്. കുപിതനായ അദ്ദേഹം രണ്ട് പൊലീസുകാരും ശിക്ഷയായി പുല്ല് വെട്ടണമെന്ന് ഉത്തരവിടുകയായിരുന്നു. പൊലീസുകാര്‍ ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അതേ ദിവസത്തെ തന്നെ സ്റ്റേഷന്‍ ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയും ചെയ്തു.

സംഭവം പര്‍ബാനിയിലെ പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന യശ്വന്ത് കലെയും സ്ഥിരീകരിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ രണ്ട് പൊലീസുകാരുടെയും മൊഴികള്‍ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് സാക്ഷികളായ മറ്റ് മൂന്ന് പൊലീസുകാരുടെ മൊഴികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന കാര്യം സ്റ്റേഷന്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്  മന്‍വാത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടറും സ്ഥിരീകരിച്ചെങ്കിലും വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും