
ദില്ലി : മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ദില്ലി തീസ് ഹസാരി കോടതി. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കുമെന്നും തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി പാസ്വാൻ സിംഗ് റെജാവത്ത് വ്യക്തമാക്കി.
മാധ്യമസ്ഥാപനമായി ദി വയറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. കഴിഞ്ഞ ഒക്ടോബറിൽ ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയിൽ ദി വയറിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വയറിന്റെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരങ്ങൾ അടക്കം പിടിച്ച് എടുത്തു. ഇതിനെതിരെ മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർമാർ നൽകിയ ഹർജിയിൽ ഉപകരണങ്ങൾ വിട്ടുനൽകാൻ ദില്ലി സിഎംഎം കോടതി ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് ദില്ലി പൊലീസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് തീസ് ഹസാരി കോടതിയുടെ ഉത്തരവ്.
കരുവന്നൂർ തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇഡി; ശബ്ദരേഖ കോടതിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam