കോടതികൾക്ക് നിലവിൽ അമിതഭാരം; ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ്

By Web TeamFirst Published Apr 15, 2022, 2:26 PM IST
Highlights

കോടതി ഒഴിവുകൾ നികത്തുന്നില്ലെന്ന കാര്യം  ബ്യൂറോക്രസി  ലളിതമായി കാണുന്നു. കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകൾ തീർപ്പാവാനുള്ള നീണ്ട കാലതാമസം മാറണം. 

ഹൈദരാബാദ്: കോടതികൾക്ക് നിലവിൽ അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. കോടതികളിലെ ഒഴിവുകൾ നികത്തുന്നില്ല. ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

കോടതി ഒഴിവുകൾ നികത്തുന്നില്ലെന്ന കാര്യം  ബ്യൂറോക്രസി  ലളിതമായി കാണുന്നു. കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകൾ തീർപ്പാവാനുള്ള നീണ്ട കാലതാമസം മാറണം. ഉദ്യോഗസ്ഥസംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. ഹൈദരാബാദിലെ ജുഡീഷ്യൽ കോൺഫറൻസിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

click me!