കൊവാക്സിൻ ആദ്യഘട്ട പരീക്ഷണത്തിന്റെ രണ്ടാം പാദം റോത്തക്കിലെ പിജിഐഎംഎസ് തുടങ്ങി

By Web TeamFirst Published Jul 26, 2020, 8:58 AM IST
Highlights

ഇന്ത്യ തദ്ദേശീയായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നാണ് കൊവാക്സിൻ. ദില്ലി എയിംസ് അടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിലാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ പരീക്ഷിക്കുന്നത്.

റോത്തക്ക്: കൊവാക്സിൻ ആദ്യഘട്ട പരീക്ഷണത്തിന്റെ രണ്ടാം പാദം റോത്തക്കിലെ പിജിഐഎംഎസ് തുടങ്ങി. ആദ്യ പാതത്തിൽ ഇവിടെ 26 പേരിലാണ് മരുന്നു പരീക്ഷിച്ചത് രണ്ടാം പാതത്തിന്‍റെ ഭാഗമായി ആറ് പേരിൽ പരീക്ഷണം നടത്തി. രണ്ട് ദിവസം മുമ്പ് ദില്ലി എയിംസിൽ വച്ച് 30 വയസുകാരന് വാക്സിൻ കുത്തിവച്ചിരുന്നു. 5 മില്ലി വാക്സിനാണ് ആദ്യ ഡോസായി നൽകിയത്. രണ്ടാഴ്ച ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കും. 

ഇന്ത്യ തദ്ദേശീയായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നാണ് കൊവാക്സിൻ. ദില്ലി എയിംസ് അടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിലാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ പരീക്ഷിക്കുന്നത്. 18നും 55 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 12നും 65 നും ഇടയിൽ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തിൽ വലിയൊരു വിഭാ​ഗം വ്യക്തികളിൽ പരീ​ക്ഷണം നടത്തും. 

click me!