യുപിയില്‍ കൊവിഡ് ബാധിതമേഖലയില്‍ പോയിട്ടില്ലാത്ത 33 കാരന്റെ പരിശോധനാ ഫലം പൊസിറ്റിവ്‌

Published : Mar 25, 2020, 03:38 PM IST
യുപിയില്‍ കൊവിഡ് ബാധിതമേഖലയില്‍ പോയിട്ടില്ലാത്ത 33 കാരന്റെ പരിശോധനാ ഫലം പൊസിറ്റിവ്‌

Synopsis

നേരത്തെ 37 പേര്‍ക്കൊപ്പം മെക്കയില്‍ നിന്ന് എത്തിയ 45 കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ 34 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.  

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച ഇടങ്ങളില്‍ പോയിട്ടില്ലാത്ത 33കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചവരില്‍നിന്നുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ 37 പേര്‍ക്കൊപ്പം മെക്കയില്‍ നിന്ന് എത്തിയ 45 കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ 34 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളിലൊന്നായി ഉത്തര്‍പ്രദേശും.  രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നന്ദിഗ്രാമിൽ വീണ്ടും ട്വിസ്റ്റ്; കോണ്‍ഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ, സംഭവം മമത പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ
ഇന്ത്യ-പാക് കപ്പലുകള്‍ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നതായി ഇന്ത്യ, പാക് കപ്പൽ അപകടകരമായ നീക്കം നടത്തി