
ദില്ലി: രാജ്യത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗബാധ രൂക്ഷമായ പത്ത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫ്രൻസിംഗിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രോഗമുക്തി നിരക്ക് രാജ്യത്ത് കൂടിയിട്ടുണ്ടെന്നും ഏഴ് ലക്ഷം പരിശോധനകൾ ദിവസേന രാജ്യത്ത് നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് മരണ നിരക്ക് ഒരു ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലം പലയിടങ്ങളിലും കണ്ട് തുടങ്ങിയതായി അവകാശപ്പെട്ടു. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിന് ശക്തി പകരുന്നുവെന്നും പത്തു സംസ്ഥാനങ്ങളിലെ രോഗബാധ നിയന്ത്രിച്ചാൽ കൊവിഡിനെ അതിജീവിക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ദില്ലിയിലും എൻസിആർ മേഖലയിലും ചിട്ടയായ പ്രവർത്തനങ്ങൾ ഫലം കണ്ടതാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അതിതീവ്ര നിയന്ത്രിത മേഖലകളിൽ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും അറിയിച്ചു.
ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ് നാട്, വെസ്റ്റം ബെംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam