കൊവിഡ് പടര്‍ത്തുന്ന 'ചൈനീസ്' എന്നാരോപിച്ച് മണിപ്പൂർ സ്വദേശിനികള്‍ക്ക് മ‍ര്‍ദ്ദനം, ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റിൽ

Published : May 18, 2020, 08:01 PM ISTUpdated : May 18, 2020, 09:17 PM IST
കൊവിഡ് പടര്‍ത്തുന്ന 'ചൈനീസ്' എന്നാരോപിച്ച് മണിപ്പൂർ സ്വദേശിനികള്‍ക്ക് മ‍ര്‍ദ്ദനം, ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റിൽ

Synopsis

ചൈനയിലേക്ക് മടങ്ങി പോകണം എന്നാവശ്യപ്പെട്ടായിരുന്നു മണിപ്പൂര്‍ സ്വദേശികളെ കോയമ്പത്തൂരിൽ ആംബുലൻസ് ഡ്രൈവര്‍ ആക്രമിച്ചത്. ഇ

ചെന്നൈ: കൊവിഡ് പടരുമെന്നാരോപിച്ച് മണിപ്പൂർ സ്വദേശിനികള്‍ക്ക് മ‍ര്‍ദ്ദനം. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ചൈനീസ് സ്വദേശികളെന്ന് തെറ്റിധരിച്ചായിരുന്നു ആക്രമണം. കൊവിഡ് പടര്‍ത്താൻ ചൈനയിൽ നിന്നെത്തിയവരാണെന്നും ചൈനയിലേക്ക് മടങ്ങി പോകണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കഴിയുകയായിരുന്ന യുവതികളോട് അത്യാവശ്യകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദിച്ചത്. ഗോ കൊറോണ എന്ന് പറഞ്ഞ് പ്രദേശവാസികളായ യുവാക്കള്‍ ചുറ്റും കൂടി. എന്തിനാണ് കോയമ്പത്തൂരില്‍ തുടരുന്നത് എന്നായിരുന്നു ചോദ്യം. ചൈനയിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് അക്രോശിച്ചു. ഏറെ നേരം തടഞ്ഞ് നിര്‍ത്തിയതോടെ യുവതികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ പ്രദേശവാസിയായ ആംബുന്‍സ് ഡ്രൈവര്‍ ഇരുവരേയും മര്‍ദിച്ചു. രണ്ട് യുവതികളും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 

പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വര്‍ഗ്ഗവിവേചനം നടന്നെന്നാണ് യുവതികളുടെ പരാതി. മറ്റ് പ്രദേശവാസികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മാസങ്ങളായി കോയമ്പത്തൂരിലെ സലൂണുകളില്‍ ജോലി ചെയ്യുന്നവരാണിവര്‍. എത്രയും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ കളക്ടര്‍ക്ക് യുവതികള്‍ പരാതി നല്‍കി.

ഇന്ന് മൂന്ന് കൊവിഡ് മരണം, 536 പേർക്ക് കൂടി രോഗം; ആശങ്ക ഒഴിയാതെ തമിഴ്നാട്

തമിഴ്നാട്ടിൽ ഇന്ന് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്നുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 81 ആയി. ഇന്നുമാത്രം 536 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതർ 11760 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം ഇന്ന് 364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; 21 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ