
മുംബൈ: മഹാരാഷ്ട്രയിൽ 2608 പേർക്ക് കൂടി ഇന്ന് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47190 ആയി. ഇന്ന് മാത്രം 60 പേർ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു ഇതോടെ മഹാരാഷ്ട്രയിൽ ആകെ മരണം 1577 ആയി ഉയർന്നു. ഇത് വരെ 13404 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്ക്.
തുടർച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 2,000ത്തിലേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ മാത്രം 1,566 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 28,817 ആയി ഉയർന്നു. മുംബൈയിൽ മാത്രം 949 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഗുജറാത്തിലും കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്ന് 396 പേർക്കാണ് ഗുജറാത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 13,669 ആയി. ഇത് വരെ 829 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 29 പേർ രോഗം ബാധിച്ച് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam