സംസ്ഥാനത്താകെ 105 കൊവിഡ് ബാധിതർ, ലോക്ക് ഡൌൺ കർശനമായി പാലിക്കണം: മുഖ്യമന്ത്രി | Live

സംസ്ഥാനത്ത് ഇന്ന് പതിനാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുണ്ട്. ഇതോടെ105 പേരാണ് സംസ്ഥാനത്ത് ആകെ ചികിത്സയില്‍ കഴിയുന്നത്.

6:39 PM

14 കൊവിഡ് ബാധിതര്‍

സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 105 പേരാണ്. 
ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ആറുപേര്‍ കാസര്‍കോട് നിന്നുള്ളവരാണ്. എട്ടുപേർ ദുബായിൽ നിന്ന് വന്നവരാണ്. സംസ്ഥാനത്ത് 7 2,460 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 

Read More: സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ക്കകക്കും വൈറസ് ബാധ...

5:54 PM

ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് ഇന്ന്‌ അർധരാത്രി വരെ സമയം

ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് ഇന്ന്‌ അർധരാത്രി വരെ സമയം.നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി യെദിയൂരപ്പ

5:50 PM

പത്തനംതിട്ട ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും

പത്തനംതിട്ട ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും. ഇതിനായി 16 സ്ക്വാഡുകൾ രൂപീകരിച്ചു. ഈ മാസം 31 വരെ പരിശോധന കർശനമാക്കും.

5:40 PM

നോയിഡയിൽ ഒരാൾക്ക് കൂടി കൊവിഡ്

നോയിഡയിൽ ഒരാൾക്ക് കൂടി കൊവിഡ്. വിദേശ യാത്ര നടത്താത്ത 47 കാരിയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

5:40 PM

പത്തനംതിട്ടയിൽ 144

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. 

5:20 PM

4 മലയാളികൾക്ക് കൊവിഡ്

കർണാടകയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 4 പേർ മലയാളികൾ. കാസർകോഡ് ഇനി ലഭിക്കാനുള്ളത് 202 പേരുടെ പരിശോധന ഫലം. 

5:20 PM

ഡോക്ടർമാർക്കെതിരെയുള്ള നപടി അപമാനകരമെന്ന് കെജരിവാൾ

ഡോക്ടർമാർക്കെതിരെയുള്ള നപടി അപമാനകരമെന്ന് കെജരിവാൾ. ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാരെന്ന് മറക്കരുതെന്നും കെജരിവാൾ

5:05 PM

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം

ദുബെെ നെെഫ് ഏരിയ പോലെ ഇന്ത്യന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം. നോര്‍ക്ക മുഖേന ദുബെെ ഇന്ത്യന്‍ മിഷന് കത്തയച്ചു.

5:05 PM

പരാതിയുമായി എയിംസ് ഡോക്ടർമാർ

വീടുകളിൽ കയറാൻ പരിസരവാസികൾ സമ്മതിക്കുന്നില്ലെന്ന് പരാതി എയിംസ് ഡോക്ടർമാർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.കൊവിഡ് രോഗികളെ ചികിത്സിക്കുന്നു എന്ന് ആരോപിച്ചാണ് വിലക്ക്. വീടുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾ ആവശ്യപ്പെടുന്നതായും പരാതി. 

5:05 PM

ഓക്സിജൻ പ്ലാൻ്റുകൾ രാത്രിയും പ്രവർത്തിപ്പിക്കാൻ നിർദ്ദേശം

മെഡിക്കൽ ഓക്സിജൻ പ്ലാന്‍റുകളും വിതരണക്കാരും ആവശ്യമെങ്കിൽ രാത്രിയും പ്രവർത്തിക്കാൻ നിർദേശം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ആണ് ഉത്തരവ് നൽകിയത്. അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും ഫില്ലിംഗ് പ്ലാന്‍റുകൾ സ്വീകരിക്കണം.  രാത്രിയും പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ പെസോ യ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും പെസോ കേരള ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്സ് ഡോ ആർ വേണുഗോപാൽ നിർദേശിച്ചു

5:05 PM

അതിർത്തിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു

കർണാടക അതിർത്തിയിൽ കേരളത്തിലേക്ക് രാവിലെ പുറപ്പെട്ടവർ വരെ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. കർണാടക അധികൃതരോട് വയനാട് കളക്ടർ ഇവരേ കടത്തിവിടാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല

5:02 PM

തൃശ്ശൂരിൽ ഇന്ന് എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവ്

തൃശൂരിൽ ഇന്ന് പുതുതായി ആർക്കും കോവിഡ് ഇല്ല. 33 സാംപിളുകളുടെ പരിശോധന ഫലങ്ങൾ ഇന്ന് കിട്ടി. ജില്ലയിൽ ഇന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് എട്ടു പേരാണ്.

5:02 PM

വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം

20ലധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ചടങ്ങുകൾ നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് മകളുടെ പിറന്നാൾ ആഘോഷം നടത്തിയ വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടിൽ നിപുവിനെതിരെ പൊലീസ് കേസെടുത്തു.

4:58 PM

അതിർത്തി റോഡുകൾ കർണാടക മണ്ണിട്ട് അടക്കുന്നു

4:52 PM

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിവാഹം

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു വിവാഹം നടത്തിതിന് ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും, പാസ്റ്ററും അറസ്റ്റിൽ.  ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പാസ്റ്റർ പി  ജെ ജെയിംസ്, പാസ്റ്റർ പി എം തോമസ് എന്നിവരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

4:49 PM

വിലകൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി

പഴം, തക്കാളി, മീൻ എന്നീ ഭക്ഷ്യസാധനങ്ങൾക്ക് വിലക്കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ കാസർകോട് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ രാവിലെ 11 മണി മുതൽ  മിന്നൽ പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉത്തരവ് നൽകി

4:44 PM

ഇടുക്കിയിൽ 46 കേസുകൾ രജിസ്റ്റ‍‌ർ ചെയ്തു

ലോക്ക് ഡൗൺ നിയന്ത്രണ ലംഘനത്തിന് ഇന്ന് ഇടുക്കിയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇരട്ടിയോളമായി. ഇന്ന് മാത്രം വീടുകളിൽ നിരീക്ഷണത്തിലാക്കിയത് 538 പേരെയാണ്. 5 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിലാകെ 123 പേർ നിരീക്ഷണത്തിലാണ്. പേർക്കെതിരെ കേസ്.

4:22 PM

മഹാരാഷ്ട്രയിൽ 107പേർക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 107 ആയി. 

4:22 PM

പ്രത്യേകം ആശുപത്രികൾ സജ്ജമാക്കണമെന്ന് കേന്ദ്രം

കൊവിഡ് ചികിത്സക്കായി വേണ്ടി പ്രത്യേകം ആശുപത്രികൾ സജ്ജമാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കത്തയച്ചു. 

4:21 PM

അമൃതാനന്ദമയി മഠത്തിലെത്തിയ വിദേശികളെ പരിശോധിക്കുന്നു

മാർച്ച് 10നു ശേഷം കൊല്ലം അമൃതാനന്ദമയി മഠത്തിൽ എത്തിയ വിദേശികളെ കൊവിഡ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കി. 40ഇൽ ഏറെ പേർ മഠത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. 

3:51 PM

നാളെ മുതൽ പാൽസംഭരണം തുടങ്ങും

നാളെ മുതൽ പാൽ സംഭരണം തുടരുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ, വിതരണം ചെയ്തശേഷം ബാക്കി വരുന്ന പാൽ അയൽ സംസ്ഥാനങ്ങളിലെത്തിച്ച് പാൽപ്പൊടിയാക്കും, പൊതുജനങ്ങൾക്ക് പാലിന്‍റെ ലഭ്യത അറിയാനായി ഹെൽപ് ലൈൻ നമ്പർ തുടങ്ങിയതായും മലബാർ മേഖല യൂണിയൻ അറിയിച്ചു.
 
3:51 PM

വാഹന പരിശോധന നാളെ മുതൽ കർശനമാക്കും

സംസ്ഥാനത്ത് നാളെ മുതൽ വാഹന പരിശോധന കർശനമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. കാര്യമില്ലാതെ ആരും പുറത്തിറങ്ങേണ്ടെന്നും പുറത്തിറങ്ങുന്നവർ സ്വയം സത്യവാങ്ങ്മൂലം നൽകണമെന്നും ഡിജിപി പറഞ്ഞു.

3:49 PM

പഞ്ചാബിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

പഞ്ചാബിൽ പുതിയതായി മൂന്നു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

3:07 PM

ലൈസൻസ് ടെസ്റ്റുകൾ മാറ്റിവച്ചു

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ല പ്രവർത്തനങ്ങളും നിർത്തിവച്ചു. ലൈസൻസ് ടെസ്റ്റും വാഹന രജിസ്ട്രേഷനും അടക്കമുള്ള എല്ലാ നടപടികളും ഈ മാസം 31 വരെ നിർത്തിവച്ചു. ഈ കാലയളവിൽ അടക്കേണ്ട ഫീസുകളുടെ പിഴ ഒഴിവാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും ഗതാഗത കമ്മീഷണർ അറിയിച്ചു. 

3:05 PM

മിനിമം ബാലൻസില്ലെങ്കിൽ പിഴയില്ല

അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴയീടാക്കില്ലെന്നും ധനമന്ത്രി. മൂന്നുമാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

There shall not be any minimum balance requirement fee (in bank accounts): Union Finance Minister Nirmala Sitharaman https://t.co/olSYTYRpMv

— ANI (@ANI)

3:04 PM

എടിഎമ്മുകളുടെ സർവ്വീസ് ചാർജ്ജ് ഒഴിവാക്കി

ഡെബിറ്റ് കാർഡുകൾ ഏത് ബാങ്കിന്‍റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഉപയോഗിക്കാം ഇതിന് ചാർജ്ജ് ഈടാക്കില്ലെന്ന് ധനമന്ത്രി

Debit card holders who withdraw cash from any bank's ATM can do it free of charge for the next 3 months: Union Finance Minister Nirmala Sitharaman pic.twitter.com/5Ok0Y5wz1p

— ANI (@ANI)

2:56 PM

ആദായനികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആദായനികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി . ഇതിനായി ജൂൺ 30 വരെ സമയം അനുവദിച്ചു. ആദായനികുതി വൈകിയാൽ പിഴ 12ൽ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ആധാറും പാൻകാർഡും ബന്ധിപ്പിക്കാൻ ജൂൺ 30വരെ സമയവും അനുവദിച്ചു.

Read more at: കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പാക്കേജ് ഇപ്പോഴില്ല, ആദായ നികുതി റിട്ടേൺ തീയതി നീട്ടി ...

2:56 PM

സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യമില്ലെന്ന് ധനമന്ത്രി

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യമില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് സംബന്ധിച്ച റിപ്പോർ‍ട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

2:43 PM

കാലടി സർവ്വകലാശാല പരീക്ഷ മാറ്റി

ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കേണ്ട ബി എ, ബി എഫ് എ പരീക്ഷകൾ മാറ്റിവച്ചതായി കാലടി സർവ്വകലാശാല അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

2:43 PM

ഈ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ ഇപ്പോഴത്തെ അവസ്‌ഥ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കൂടുതൽ നന്നായി തയാറെടുക്കാൻ നമുക്ക് സമയം കിട്ടിയിരുന്നുവെന്നും. ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും രാഹുൽ. 

I am feeling sad, because this was completely avoidable. We had time to prepare. We should have taken this threat much more seriously and have been much better prepared. https://t.co/dpRTCg8No9

— Rahul Gandhi (@RahulGandhi)

2:28 PM

മദ്രാസ് ഹൈക്കോടതിയുടെ പ്രവർത്തനം വെട്ടിചുരുക്കി

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പ്രവർത്തനം വെട്ടിചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ തീരുമാനിച്ചു. 

2:28 PM

വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി

തദ്ദേശ തെര‌ഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി. 27ന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നത് ആലോചിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

1:59 PM

ആലപ്പുഴയിലും നിരോധനാജ്ഞ

ആലപ്പുഴ ജില്ലയിലും 144 പ്രഖ്യാപിച്ചു. 

1:59 PM

ഹോട്ടലുടമകൾ അറസ്റ്റിൽ

സർക്കാർ നിർദ്ദേശം ലംഘിച്ച് ഹോട്ടലിൽ ആളുകളെ ഇരുത്തി ഭക്ഷണം നൽകിയ ആലപ്പുഴ പുന്നപ്രയിലെ രണ്ടു കട ഉടമകൾക്ക് എതിരെ പോലീസ് കേസെടുത്തു. രണ്ട് ഹോട്ടലുകളുടെയും ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരു ഹോട്ടലുകളും പൂട്ടിച്ചു. 

1:54 PM

തെലങ്കാനയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

തെലങ്കാനയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ഇവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്.

1:52 PM

പച്ചക്കറികളും പഴങ്ങളും ഓൺലൈനായി വിതരണം ചെയ്യും

പച്ചക്കറികളും പഴങ്ങളും ഓൺലൈനായി വിതരണം ചെയ്യുന്ന പദ്ധതി ഉടനെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ഹോർട്ടികോർപ്പും കൃഷി വകുപ്പും ഓൺലൈൻ വിതരണക്കാരും യോജിച്ചാകും പദ്ധതി തയ്യാറാക്കുക. ഇക്കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

1:49 PM

തിരുവനന്തപുരത്ത് 113 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരത്ത് സർക്കാർ നിർദ്ദേശം മറികടന്നതിന് 113 കേസുകൾ രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ. 

1:47 PM

ചെന്നൈയിൽ മൂന്ന് പേർക്ക് കൂടി കൊവി‍ഡ്

ചെന്നൈയിൽ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

1:39 PM

ചികിത്സയിലുള്ളവരുടെ നില തൃപ്തികരമെന്ന് മന്ത്രി വി എസ് ശിവകുമാർ

എറണാകുളത്ത് ചികിത്സയിലുള്ള 16 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ഐസൊലേഷൻ സൗകര്യമുള്ള 8734 ബെഡ്ഡുകൾ പുതിയതായി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 1307 എണ്ണത്തിൽ ഐസിയു സൗകര്യവും തയ്യാറാണ്. 390വെന്‍റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. വേണ്ടി വന്നാൽ പൂട്ടിക്കിടക്കുന്ന പിവിഎസ് ആശുപത്രിയും കൊവിഡ് ചികിത്സയ്ക്കായി ഏറ്റെടുക്കുമെന്ന് സുനിൽ കുമാർ അറിയിച്ചു.

1:39 PM

ഗോവ ലോക്ക് ഡൗണിലേക്ക്

ഗോവയിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അ‍ർദ്ധരാത്രി മുതലാണ് ലോക്ക് ഡൗൺ. മാർച്ച് 31 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുളളത്.

1:39 PM

കർണാടകത്തിൽ 5 പേർക്ക് കൂടി കൊവിഡ്

കർണാടകത്തിൽ 5 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയും ഉൾപ്പെടുന്നു.

1:38 PM

യാത്ര ചെയ്യാൻ പാസുകൾ നൽകും

അടിയന്തിര ആവശ്യങ്ങൾക്കായി നിത്യവും യാത്ര ചെയ്യേണ്ടവർക്ക് എറണാകുളം റൂറൽ ജില്ലയിൽ യാത്രാ പാസുകൾ നൽകും. അതത് പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് പാസുകൾ നൽകുകയെന്ന് റൂറൽ എസ്പി കെ കാർത്തിക്  അറിയിച്ചു. 

1:17 PM

ടോൾ പിരിവ് നിരോധിച്ചു

കൊച്ചി കുമ്പളം ടോൾ പ്ലാസ, പൊന്നാരിമംഗലം ടോൾ പ്ലാസ തുടങ്ങി ജില്ലയിലെ എല്ലാ ടോൾ പ്ലാസകളുടെയും പ്രവർത്തനം മാർച്ച്‌ 31 വരെ നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിറക്കി. 

1:11 PM

ലഡാക്കിൽ രണ്ടു പേരുടെ രോഗം ഭേദമായി

ലഡാക്കിൽ രണ്ടു പേരുടെ രോഗം ഭേദമായെന്നും നിലവിൽ 11 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നതെന്നും അധികൃതർ അറിയിച്ചു. 

1:11 PM

കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

കോഴിക്കോട്  ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊവിഡ് രോഗ ലക്ഷണങ്ങളോടെ എത്തുന്നവരുടെ അഡ്മിഷൻ മെഡിക്കൽ കോളേജിൽ മാത്രം. പോസിറ്റീവ് കേസിലെ ഗുരുതരമല്ലാത്തവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. ജില്ലയിൽ മൂന്ന് കൺട്രോൾ റൂമുകൾ കൂടി തുറന്നു. ആവശ്യവസ്തുക്കൾ ജനങ്ങളിൽ എത്തിക്കാൻ സിവിൽ സപ്ലൈസ് കൺട്രോൾ റൂമും തുറന്നിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.

1:11 PM

വിശ്വാസികൾ പള്ളിയിൽ വരരുത്

വിശ്വാസികൾ പള്ളികളിൽ വരുന്നത് വിലക്കി പശ്ചിമ ബംഗാൾ ഇമാംസ് അസോസിയേഷൻ. ഏപ്രിൽ 9 വരെ വീടുകൾക്കുള്ളിൽ  പ്രാർത്ഥിക്കാൻ നിർദേശം. 

1:07 PM

ഉത്തർപ്രദേശിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

ഉത്തർപ്രദേശിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ മുതലാണ് ലോക്ക്ഡൗൺ. ഇത് വരെ 17 ജില്ലകളിൽ മാത്രമായിരുന്നു ലോക്ക് ഡൗൺ.

1:04 PM

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കും

തെരുവിൽ കഴിയുന്നവരെ ഒരു മാസത്തേക്ക് പുനരധിവസിപ്പിക്കുമെന്ന് കേരള സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയും ഇവർക്ക് ചികിത്സ നൽകുകയും ചെയ്യുക. മന്ത്രി എ സി മൊയ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

12:55 PM

നിരോധനാജ്ഞ ലംഘിച്ച ഹോട്ടൽ ഉടമ അറസ്റ്റിൽ

നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കുകയും ആളുകളെ കയറ്റി കച്ചവടം നടത്തുകയും ചെയ്ത വൈത്തിരി ടൗണിലുള്ള ടോപ് സ്റ്റാർ ഹോട്ടൽ ഉടമ നിസാറിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.

12:41 PM

രണ്ട് പേർക്കെതിരെ കേസ്

അനാവശ്യമായി പുറത്തിറങ്ങിയതിന്  കൊച്ചിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പാലാരിവട്ടം, എറണാകുളം സെൻട്രൽ എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

12:39 PM

ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തി വച്ചാൽ കർശന നടപടി

ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെച്ചാൽ കർശന നടപടിയെന്ന് മന്ത്രി കെ രാജു. 

12:37 PM

11 ആശുപത്രികൾക്ക് കൊവിഡ് ബാധിതർക്കായി മാറ്റിവച്ച് ജമ്മു കശ്മീർ

സംസ്ഥാനത്തെ 11 പ്രധാന ആശുപത്രികൾ കൊവിഡ് 19 സംശയിക്കുന്നവരുടെ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ ജമ്മു കശ്മീർ തീരുമാനിച്ചു.

12:32 PM

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി

മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. 35 വയസുകാരനാണ് മരിച്ചത്. ഇന്നലെ മുംബൈയിൽ വച്ചായിരുന്നു മരണം. കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുഎഇയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാൾ..

12:28 PM

അവശ്യസേവനക്കാർക്ക് പാസ്

കർശന നടപടികളിലേക്ക് നീങ്ങി സംസ്ഥാനം. പുറത്തിറങ്ങുന്ന അവശ്യസേവനക്കാർക്ക് പാസ് നൽകും. മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് വിലക്കില്ല . സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. നിരത്തിലിറങ്ങുന്നവർ നൽകുന്ന വിവരങ്ങൾ പൊലീസ് പരിശോധിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി.

11:58 AM

ആശുപത്രി കെട്ടിടം ബലമായി ഏറ്റെടുത്തു

കൊല്ലം അഞ്ചലിൽ കൊവിഡ് കെയർ സെന്‍ററാക്കാനായി ഏറ്റെടുത്ത പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം ഉടമ വിട്ടുനൽകിയില്ല. ഇതിനെ തുടർന്ന് തഹസിൽദാർ പൂട്ടു  പൊളിച്ചു അകത്ത് കയറി കെട്ടിടം ഏറ്റെടുത്തു. 

11:55 AM

സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‍നാട്

കൊവിഡ് 19നെ നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‍നാട്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകും. ഏപ്രിൽ മാസത്തിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾക്കും ദിവസ വേദനക്കാർക്കും 1000 രൂപ വീതം നൽകുവാനും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 1000 രൂപയും 15 കിലോ അരി, പരിപ്പ് എന്നിവ നല്‍കുവാനും തീരുമാനമായി. 

11:43 AM

ബാറുകളുടെ സമയം 10 മുതൽ 5 വരെ

സംസ്ഥാനത്തെ ബാറുകളുടെ സമയം 10 മുതൽ അഞ്ചു വരെയാക്കി. ബാറുകളുടെ കൗണ്ടർ വഴിയുള്ള വിൽപ്പനയിൽ തിരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.

11:42 AM

ഗുജറാത്തിൽ നിരോധനാജ്ഞ ലംഘിച്ച 400 വാഹനങ്ങൾ പിടിച്ചെടുത്തു

ഗുജറാത്തിൽ നിരോധനാജലംഘിച്ച് പുറത്തിറങ്ങിയവരുടെ 400 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

11:42 AM

തിരുവനന്തപുരത്ത് കർശന നടപടി

തിരുവനന്തപുരത്ത് കർശന നടപടിയുമായി പൊലീസ്. ഐജി ബൽറാം കുമാർ ഉപാധ്യായ നേരിട്ടിറങ്ങി കടകളടപ്പിച്ച് തുടങ്ങി. നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്ന് ഐജി ഏഷ്യാനെറ്റ് ന്യൂസിനോട്.

11:40 AM

വ്യാജ മാസ്കുകൾ പിടികൂടി

മുംബൈയിൽ 14 കോടിയുടെ വ്യാജ മാസ്ക് പൊലീസ് പിടികൂടി.

11:39 AM

ഇന്ന് ലഭിച്ച 67 സാമ്പിളുകൾ നെഗറ്റീവ്

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 67 സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്.

11:25 AM

ഇടുക്കിയിലേക്കുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം.

ഇടുക്കിയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം. അത്യാവശ്യമല്ലാത്ത എല്ലാ വാഹനങ്ങളും ജില്ല അതിർത്തികളിൽ നിന്ന് മടക്കി അയക്കുന്നു. 

11:21 AM

രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.  26ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പാണ് മാറ്റിയത്. കെ സി വേണുഗോപാൽ, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയവർ പത്രിക നല്കിയവരിലുണ്ട്. മാർച്ച് 31ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതി വിലയിരുത്തും. 

11:15 AM

കോട്ടയത്ത് എംആർഎഫ് അടപ്പിച്ചു

കോട്ടയത്ത് എംആർഎഫ് അടപ്പിച്ചു. മണർകാട് പോലീസ് എത്തിയാണ് അടപ്പിച്ചത്. ഇരുന്നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുകയായിരുന്നു. പൊലീസെത്തി നോട്ടീസ് നൽകിയാണ് അടപ്പിച്ചത്. ഉച്ചയോടെ ആയിരിക്കും സ്ഥാപനത്തിന്‍റെ പ്രവർത്തനം പൂർണമായും നിലയ്ക്കുക. 

11:12 AM

ഒഡീഷയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ

ഒഡീഷയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

11:12 AM

ബിവറേജ് ഔട്ട്ലെറ്റുകളിൽ നിയന്ത്രണം

ബിവറേജ് ഔട്ട് ലെറ്റുകളിൽ നിയന്ത്രണം. മദ്യവാങ്ങാൻ ഒരു സമയം അഞ്ചു പേരെ മാത്രമേ കടത്തിവിടൂ. ഒരു മീറ്റർ അകലം പാലിക്കണം. മദ്യം വാങ്ങാൻ വരുന്നവർ കൈകഴുകണമെന്നും നിർദ്ദേശം.

11:12 AM

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും

ഉച്ചക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് മലപ്പുറം എസ് പി യു അബ്ദുൾ കരിം. യാത്രക്കാർക്കെതിരെ പെറ്റികേസ് ചുമത്തി പൊലീസ് വാഹനത്തിൽ വീടുകളിലെത്തിക്കും.

11:10 AM

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എട്ട് മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. 

11:09 AM

പൊലീസ് സഹായം ആവശ്യപ്പെട്ട് സപ്ലൈക്കോയും ബെവ്കോയും

ഔട്ട് ലെറ്റുകളുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിൻ്റെ സഹായം ആവശ്യപ്പെട്ട് ബെവ് കോയും കൺസ്യൂമർ ഫെഡും.

11:07 AM

കശുവണ്ടി ഫാക്ടറി പൊലീസ് പൂട്ടിച്ചു

കൊല്ലത്ത് ഉത്തരവ് മറികടന്ന് പ്രവർത്തിച്ച കശുവണ്ടി ഫാക്ടറി പൊലീസ് പൂട്ടിച്ചു . കൊല്ലം ഡീസെന്‍റ് മുക്കിലെ ഭാസ്‌കർ എക്സ്പോർട്‌സ് ആണ് പോലീസ് എത്തി അടപ്പിച്ചത്.

11:07 AM

മൂന്നാറിലും നിരോധനാജ്ഞ

മൂന്നാറിലെ നാല് വില്ലേജുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെഡിഎച്ച്, മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളിൽ നിരോധനാജ്ഞ. ആളുകൾ കൂട്ടം കൂടുന്നതും തോട്ടം മേഖലയിൽ തൊഴിലാളികൾ സംഘമായി പണിയെടുക്കുന്നതും പരിഗണിച്ചാണ് നടപടി. 

11:06 AM

ഐപിഎൽ ഉപേക്ഷിച്ചേക്കും

ഈ വ‍ർഷത്തെ ഐപിഎൽ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഫ്രാഞ്ചൈസി ഉടമകളുമായി ബിസിസിഐ യോഗം വിളിച്ചു. ടൂർണമെന്‍റിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്ന് ഫ്രാഞ്ചൈസികൾ പ്രതികരിച്ചു. 

11:04 AM

ജനങ്ങൾ സർക്കാർ തീരുമാനം ഗൗരവത്തോടെ കാണണമെന്ന് കടകംപള്ളി

ജനങ്ങൾ സർക്കാർ തീരുമാനം ഗൗരവത്തോടെ കാണണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയന്ത്രണം അടിച്ചേൽപ്പിച്ചതല്ലെന്നും തിരുവനന്തപുരത്ത് സാധാരണ പോലെ കാര്യങ്ങൾ നടക്കുന്നത് അനുവദിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

11:04 AM

തലസ്ഥാനത്ത് മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ

തലസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 600 ഓളം പേരിൽ 3 പേർക്ക് രോഗ ലക്ഷണങ്ങൾ

11:02 AM

നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കും

നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകാൻ കച്ചവടക്കാരുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് മലപ്പുറം എസ് പി യു അബ്ദുൾ കരിം ഓട്ടോറിക്ഷകൾ പൊതുവാഹനങ്ങളാണെന്നും അവയുടെ സർവീസ് അനുവദിക്കില്ലെന്നും മലപ്പുറം കളക്ടർ വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട സഹായ പ്രവർത്തനങ്ങൾക്ക് മാത്രമേ ഓട്ടോറിക്ഷ അനുവദിക്കൂ. 

11:01 AM

തൊഴിലാളികളുമായി പോയ ലോറി പിടികൂടി

കോഴിക്കോട് പന്തീരാങ്കാവിൽ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളും ആയി എത്തിയ ലോറി പോലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഗോവയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ലോറി. മെഡിക്കൽ സംഘം എത്തി മുഴുവൻ തൊഴിലാളികളെയും പരിശോധിക്കും. 

10:54 AM

നിർദ്ദേശങ്ങൾ ലംഘിച്ച കാസർകോട്ടെ കൊവിഡ് ബാധിതർക്കെതിരെ നടപടി

നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്ടെ 2 കോവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ നിർദ്ദേശം. ഇവരുടെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ 2 പ്രവാസികൾക്കെതിരെയാണ് നടപടി. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദ്ദേശമുണ്ട്.

10:54 AM

എംപി ഫണ്ടിൽ നിന്ന് പണം അനുവദിച്ച് തരൂർ

കൊവിഡ് പ്രതിരോധത്തിന് എംപി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം നല്കി ശശി തരൂർ. ഇതിന് പ്രത്യേക അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് തരൂർ കേന്ദ്രത്തിന് കത്തു നല്കി.

10:42 AM

മണിപ്പൂരിൽ 23കാരിക്ക് കൊവിഡ്

മണിപ്പൂരിൽ 23 കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇവർ. 

10:36 AM

നിരോധനാജ്ഞ ലംഘിച്ചാൽ പാസ്പോർട്ട് കണ്ടുകെട്ടും

കാസർകോട്ട് പ്രവാസികൾ നിരോധനാജ്ഞ ലംഘിച്ചാൽ പാസ്പോർട്ട് കണ്ടുക്കെട്ടുമെന്ന് ജില്ലാ കളക്ടർ.

10:33 AM

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്താ്ാ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി.

10:32 AM

കണ്ണൂരിൽ പ്ലൈവുഡ് കമ്പനി അടപ്പിച്ചു

കണ്ണൂർ കുറുമാത്തൂരിൽ ജീവനക്കാരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച ഹീറോ പ്ലൈവുഡ് കമ്പനി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

10:30 AM

26 സംസ്ഥാനങ്ങൾ ലോക്ക് ഡൗണിൽ

രാജ്യത്തെ 26 സംസ്ഥാനങ്ങളിലാകെ ലോക്ക്ഡൗൺ. 7 കേന്ദ്രഭരണ പ്രദേശങ്ങളും ലോക്ക്ഡൗണിലാണ്.

10:29 AM

അനാവശ്യമായി പുറത്തിറങ്ങി; കണ്ണൂരിൽ 8 പേർക്കെതിരെ കേസ്

സർക്കാർ നിർദ്ദേശം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് കണ്ണൂർ ജില്ലയിൽ 8 പേർക്കെതിരെ കേസെടുത്തു.

10:02 AM

മഹാരാഷ്ട്രയിൽ 101 പേർക്ക് കൊവി‍ഡ്

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 100 കടന്നു. മൂന്ന് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 101 ആയി ഉയർന്നതായി മഹാരാഷ്ട്രാ ആരോഗ്യവകുപ്പ്. 

Total number of positive Coronavirus cases in Maharashtra rises to 101 including 3 new cases in Pune and 1 in Satara: Health Department, Maharashtra pic.twitter.com/EHM4hixF1d

— ANI (@ANI)

9:55 AM

വാഹനം തടയില്ലെന്ന് തമിഴ്നാട്

പച്ചക്കറി ഉള്ളപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വാഹനം തടയില്ലെന്ന് തമിഴ്നാട്

9:52 AM

പച്ചക്കറി വാഹനങ്ങൾ കടത്തി വിടുന്നില്ല

വാളയാർ അതിർത്തിയിൽ തമിഴ്നാട് പച്ചക്കറി വാഹനങ്ങൾ കടത്തി വിടുന്നില്ല. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി കേരളത്തിലെത്തിയ വണ്ടി തിരികെ തമിഴ്നാട്ടിൽ പ്രവേശിപ്പിക്കുന്നില്ല.

9:50 AM

ബാറുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണർ

ബാറുകൾ തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് കമ്മീഷണർ. ബാർ കൗണ്ടർ വഴി മദ്യവിൽപ്പന അനുവദിക്കില്ലെന്നും എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ നിർദ്ദേശം.

9:43 AM

കേന്ദ്ര സർക്കാരിനെതിരെ തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും സാമ്പത്തിക സഹായം നൽകുന്നില്ലെന്നും ആരോഗ്യ മേഖലയിലെങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അടക്കം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്നാണ് ഐസക്കിന്‍റെ ആവശ്യം. സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങളും ജനങ്ങൾക്ക് ഉണ്ടാകില്ലെന്നും ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

9:35 AM

12 ഇറ്റാലിയൻ സഞ്ചാരികൾ ആശുപത്രി വിട്ടു

ദില്ലിയിൽ ചികിത്സയിലായിരുന്ന 12 ഇറ്റാലിയൻ വിനോദസഞ്ചാരികൾ ആശുപത്രി വിട്ടു. 

9:26 AM

മാധ്യമങ്ങളുടെ പ്രവർത്തനം ഉറപ്പാക്കണമെന്ന് കേന്ദ്രം

ലോക്ക് ഡൗണിനിടയിലും മാധ്യമങ്ങളുടെ പ്രവർത്തനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

9:26 AM

37 പേർക്ക് രോഗം ഭേദമായതായി കേന്ദ്രം

37 കൊവിഡ് ബാധിതർക്ക് രോഗം ഭേദമായെന്ന് ആരോഗ്യമന്ത്രാലയം. ഇവർ ആശുപത്രി വിട്ടു. 

9:21 AM

ക്വാറന്‍റൈൻ ലംഘിച്ചതിന് കേസ്

ക്വാറന്‍റൈൻ നിയമം ലംഘിച്ചതിന് കോഴിക്കോട് മുക്കത്ത് യുവാവിനെതിരെ കേസെടുത്തു. 

9:21 AM

ഓഹരി വിപണയിൽ നേടത്തോടെ തുടക്കം

ഓഹരി വിപണയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 1300 പോയിൻ്റ് ഉയർന്നു. രൂപയുടെ മൂല്യവും മെച്ചപ്പെട്ടു.1 ഡോളറിന് 76 രൂപ ഏഴ് പൈസ എന്നതാണ് ഇപ്പോഴത്തെ നിരക്ക്. 

9:17 AM

പത്തനംതിട്ടയിലും നിരോധനാജ്ഞ

പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്നും ഈ രോഗിക്ക് അധികമാളുകള്ളായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി ബി  നൂഹ് അറിയിച്ചു. 

8:57 AM

മുഖ്യമന്ത്രി പറഞ്ഞതൊന്ന്, ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറ്റൊന്ന്

കൊവിഡ് വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ ആശയകുഴപ്പം. അവശ്യ സാധനങ്ങളുടെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉയർന്നിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്നാണ്. എന്നാൽ ഇതിന് പിന്നാലെ പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സമയക്രമം പകൽ 11 മുതൽ 5 വരെയാണ്.

8:30 AM

എറണാകുളത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെമ്പാടും ആലുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കൂടുതൽ വായിക്കാം

8:27 AM

കൊവിഡ് മൂലം ഷഹീൻ ബാഗ് സമരം അവസാനിക്കും?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ ആരംഭിച്ച പ്രക്ഷോഭത്തിന് പൂട്ടിട്ട് പൊലീസ്. ദില്ലിയിൽ കർഫ്യു നിലനിൽക്കുന്നതിനാൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകൾ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. കൂടുതൽ വായിക്കാം

8:24 AM

ബെവ്കോ; മുഖ്യമന്ത്രിക്ക് വിശദീകരണത്തിൽ പിഴവ്?

ബെവ്കോ അടച്ചിടാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ചർച്ച സജീവം. പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടില്ലെന്നായിരുന്നു പരാമർശം. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉപയോഗിച്ച ബിവറേജ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയതിൽ പിഴവ് പറ്റിയെന്നാണ് കരുതുന്നത്. കൂടുതൽ വായിക്കാം
 
7:28 AM

ലക്ഷദ്വീപിലും കൂട്ടം കൂടുന്നതിന് വിലക്ക്

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലായിടത്തും കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. നാലോ അതിൽ കൂടുതലോ പേർ കൂട്ടം കൂടി നിൽക്കരുത്.

6:44 PM IST:

സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 105 പേരാണ്. 
ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ആറുപേര്‍ കാസര്‍കോട് നിന്നുള്ളവരാണ്. എട്ടുപേർ ദുബായിൽ നിന്ന് വന്നവരാണ്. സംസ്ഥാനത്ത് 7 2,460 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 

Read More: സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ക്കകക്കും വൈറസ് ബാധ...

5:58 PM IST:

ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് ഇന്ന്‌ അർധരാത്രി വരെ സമയം.നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി യെദിയൂരപ്പ

5:58 PM IST:

പത്തനംതിട്ട ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും. ഇതിനായി 16 സ്ക്വാഡുകൾ രൂപീകരിച്ചു. ഈ മാസം 31 വരെ പരിശോധന കർശനമാക്കും.

5:40 PM IST:

നോയിഡയിൽ ഒരാൾക്ക് കൂടി കൊവിഡ്. വിദേശ യാത്ര നടത്താത്ത 47 കാരിയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

5:39 PM IST:

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. 

5:39 PM IST:

കർണാടകയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 4 പേർ മലയാളികൾ. കാസർകോഡ് ഇനി ലഭിക്കാനുള്ളത് 202 പേരുടെ പരിശോധന ഫലം. 

5:38 PM IST:

ഡോക്ടർമാർക്കെതിരെയുള്ള നപടി അപമാനകരമെന്ന് കെജരിവാൾ. ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാരെന്ന് മറക്കരുതെന്നും കെജരിവാൾ

5:37 PM IST:

ദുബെെ നെെഫ് ഏരിയ പോലെ ഇന്ത്യന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം. നോര്‍ക്ക മുഖേന ദുബെെ ഇന്ത്യന്‍ മിഷന് കത്തയച്ചു.

5:37 PM IST:

വീടുകളിൽ കയറാൻ പരിസരവാസികൾ സമ്മതിക്കുന്നില്ലെന്ന് പരാതി എയിംസ് ഡോക്ടർമാർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.കൊവിഡ് രോഗികളെ ചികിത്സിക്കുന്നു എന്ന് ആരോപിച്ചാണ് വിലക്ക്. വീടുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾ ആവശ്യപ്പെടുന്നതായും പരാതി. 

5:27 PM IST:

മെഡിക്കൽ ഓക്സിജൻ പ്ലാന്‍റുകളും വിതരണക്കാരും ആവശ്യമെങ്കിൽ രാത്രിയും പ്രവർത്തിക്കാൻ നിർദേശം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ആണ് ഉത്തരവ് നൽകിയത്. അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും ഫില്ലിംഗ് പ്ലാന്‍റുകൾ സ്വീകരിക്കണം.  രാത്രിയും പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ പെസോ യ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും പെസോ കേരള ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്സ് ഡോ ആർ വേണുഗോപാൽ നിർദേശിച്ചു

5:25 PM IST:

കർണാടക അതിർത്തിയിൽ കേരളത്തിലേക്ക് രാവിലെ പുറപ്പെട്ടവർ വരെ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. കർണാടക അധികൃതരോട് വയനാട് കളക്ടർ ഇവരേ കടത്തിവിടാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല

5:25 PM IST:

തൃശൂരിൽ ഇന്ന് പുതുതായി ആർക്കും കോവിഡ് ഇല്ല. 33 സാംപിളുകളുടെ പരിശോധന ഫലങ്ങൾ ഇന്ന് കിട്ടി. ജില്ലയിൽ ഇന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് എട്ടു പേരാണ്.

5:20 PM IST:

20ലധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ചടങ്ങുകൾ നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് മകളുടെ പിറന്നാൾ ആഘോഷം നടത്തിയ വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടിൽ നിപുവിനെതിരെ പൊലീസ് കേസെടുത്തു.

5:18 PM IST:

അതിർത്തി റോഡുകൾ കർണാടക മണ്ണിട്ട് അടക്കുന്നു

5:17 PM IST:

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു വിവാഹം നടത്തിതിന് ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും, പാസ്റ്ററും അറസ്റ്റിൽ.  ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പാസ്റ്റർ പി  ജെ ജെയിംസ്, പാസ്റ്റർ പി എം തോമസ് എന്നിവരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

5:17 PM IST:

പഴം, തക്കാളി, മീൻ എന്നീ ഭക്ഷ്യസാധനങ്ങൾക്ക് വിലക്കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ കാസർകോട് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ രാവിലെ 11 മണി മുതൽ  മിന്നൽ പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉത്തരവ് നൽകി

5:13 PM IST:

ലോക്ക് ഡൗൺ നിയന്ത്രണ ലംഘനത്തിന് ഇന്ന് ഇടുക്കിയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇരട്ടിയോളമായി. ഇന്ന് മാത്രം വീടുകളിൽ നിരീക്ഷണത്തിലാക്കിയത് 538 പേരെയാണ്. 5 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിലാകെ 123 പേർ നിരീക്ഷണത്തിലാണ്. പേർക്കെതിരെ കേസ്.

4:39 PM IST:

മഹാരാഷ്ട്രയിൽ 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 107 ആയി. 

4:38 PM IST:

കൊവിഡ് ചികിത്സക്കായി വേണ്ടി പ്രത്യേകം ആശുപത്രികൾ സജ്ജമാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കത്തയച്ചു. 

4:38 PM IST:

മാർച്ച് 10നു ശേഷം കൊല്ലം അമൃതാനന്ദമയി മഠത്തിൽ എത്തിയ വിദേശികളെ കൊവിഡ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കി. 40ഇൽ ഏറെ പേർ മഠത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. 

4:00 PM IST:

നാളെ മുതൽ പാൽ സംഭരണം തുടരുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ, വിതരണം ചെയ്തശേഷം ബാക്കി വരുന്ന പാൽ അയൽ സംസ്ഥാനങ്ങളിലെത്തിച്ച് പാൽപ്പൊടിയാക്കും, പൊതുജനങ്ങൾക്ക് പാലിന്‍റെ ലഭ്യത അറിയാനായി ഹെൽപ് ലൈൻ നമ്പർ തുടങ്ങിയതായും മലബാർ മേഖല യൂണിയൻ അറിയിച്ചു.
 
3:58 PM IST:

സംസ്ഥാനത്ത് നാളെ മുതൽ വാഹന പരിശോധന കർശനമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. കാര്യമില്ലാതെ ആരും പുറത്തിറങ്ങേണ്ടെന്നും പുറത്തിറങ്ങുന്നവർ സ്വയം സത്യവാങ്ങ്മൂലം നൽകണമെന്നും ഡിജിപി പറഞ്ഞു.

3:55 PM IST:

പഞ്ചാബിൽ പുതിയതായി മൂന്നു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

3:55 PM IST:

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ല പ്രവർത്തനങ്ങളും നിർത്തിവച്ചു. ലൈസൻസ് ടെസ്റ്റും വാഹന രജിസ്ട്രേഷനും അടക്കമുള്ള എല്ലാ നടപടികളും ഈ മാസം 31 വരെ നിർത്തിവച്ചു. ഈ കാലയളവിൽ അടക്കേണ്ട ഫീസുകളുടെ പിഴ ഒഴിവാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും ഗതാഗത കമ്മീഷണർ അറിയിച്ചു. 

3:27 PM IST:

അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴയീടാക്കില്ലെന്നും ധനമന്ത്രി. മൂന്നുമാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

There shall not be any minimum balance requirement fee (in bank accounts): Union Finance Minister Nirmala Sitharaman https://t.co/olSYTYRpMv

— ANI (@ANI)

3:13 PM IST:

ഡെബിറ്റ് കാർഡുകൾ ഏത് ബാങ്കിന്‍റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഉപയോഗിക്കാം ഇതിന് ചാർജ്ജ് ഈടാക്കില്ലെന്ന് ധനമന്ത്രി

Debit card holders who withdraw cash from any bank's ATM can do it free of charge for the next 3 months: Union Finance Minister Nirmala Sitharaman pic.twitter.com/5Ok0Y5wz1p

— ANI (@ANI)

3:29 PM IST:

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആദായനികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി . ഇതിനായി ജൂൺ 30 വരെ സമയം അനുവദിച്ചു. ആദായനികുതി വൈകിയാൽ പിഴ 12ൽ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ആധാറും പാൻകാർഡും ബന്ധിപ്പിക്കാൻ ജൂൺ 30വരെ സമയവും അനുവദിച്ചു.

Read more at: കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പാക്കേജ് ഇപ്പോഴില്ല, ആദായ നികുതി റിട്ടേൺ തീയതി നീട്ടി ...

3:00 PM IST:

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യമില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് സംബന്ധിച്ച റിപ്പോർ‍ട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

2:58 PM IST:

ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കേണ്ട ബി എ, ബി എഫ് എ പരീക്ഷകൾ മാറ്റിവച്ചതായി കാലടി സർവ്വകലാശാല അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

2:49 PM IST:

രാജ്യത്തെ ഇപ്പോഴത്തെ അവസ്‌ഥ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കൂടുതൽ നന്നായി തയാറെടുക്കാൻ നമുക്ക് സമയം കിട്ടിയിരുന്നുവെന്നും. ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും രാഹുൽ. 

I am feeling sad, because this was completely avoidable. We had time to prepare. We should have taken this threat much more seriously and have been much better prepared. https://t.co/dpRTCg8No9

— Rahul Gandhi (@RahulGandhi)

2:46 PM IST:

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പ്രവർത്തനം വെട്ടിചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ തീരുമാനിച്ചു. 

2:44 PM IST:

തദ്ദേശ തെര‌ഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി. 27ന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നത് ആലോചിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

2:42 PM IST:

ആലപ്പുഴ ജില്ലയിലും 144 പ്രഖ്യാപിച്ചു. 

2:42 PM IST:

സർക്കാർ നിർദ്ദേശം ലംഘിച്ച് ഹോട്ടലിൽ ആളുകളെ ഇരുത്തി ഭക്ഷണം നൽകിയ ആലപ്പുഴ പുന്നപ്രയിലെ രണ്ടു കട ഉടമകൾക്ക് എതിരെ പോലീസ് കേസെടുത്തു. രണ്ട് ഹോട്ടലുകളുടെയും ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരു ഹോട്ടലുകളും പൂട്ടിച്ചു. 

2:40 PM IST:

തെലങ്കാനയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ഇവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്.

2:40 PM IST:

പച്ചക്കറികളും പഴങ്ങളും ഓൺലൈനായി വിതരണം ചെയ്യുന്ന പദ്ധതി ഉടനെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ഹോർട്ടികോർപ്പും കൃഷി വകുപ്പും ഓൺലൈൻ വിതരണക്കാരും യോജിച്ചാകും പദ്ധതി തയ്യാറാക്കുക. ഇക്കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

2:38 PM IST:

തിരുവനന്തപുരത്ത് സർക്കാർ നിർദ്ദേശം മറികടന്നതിന് 113 കേസുകൾ രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ. 

2:38 PM IST:

ചെന്നൈയിൽ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

2:37 PM IST:

എറണാകുളത്ത് ചികിത്സയിലുള്ള 16 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ഐസൊലേഷൻ സൗകര്യമുള്ള 8734 ബെഡ്ഡുകൾ പുതിയതായി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 1307 എണ്ണത്തിൽ ഐസിയു സൗകര്യവും തയ്യാറാണ്. 390വെന്‍റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. വേണ്ടി വന്നാൽ പൂട്ടിക്കിടക്കുന്ന പിവിഎസ് ആശുപത്രിയും കൊവിഡ് ചികിത്സയ്ക്കായി ഏറ്റെടുക്കുമെന്ന് സുനിൽ കുമാർ അറിയിച്ചു.

2:33 PM IST:

ഗോവയിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അ‍ർദ്ധരാത്രി മുതലാണ് ലോക്ക് ഡൗൺ. മാർച്ച് 31 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുളളത്.

2:31 PM IST:

കർണാടകത്തിൽ 5 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയും ഉൾപ്പെടുന്നു.

2:29 PM IST:

അടിയന്തിര ആവശ്യങ്ങൾക്കായി നിത്യവും യാത്ര ചെയ്യേണ്ടവർക്ക് എറണാകുളം റൂറൽ ജില്ലയിൽ യാത്രാ പാസുകൾ നൽകും. അതത് പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് പാസുകൾ നൽകുകയെന്ന് റൂറൽ എസ്പി കെ കാർത്തിക്  അറിയിച്ചു. 

1:26 PM IST:

കൊച്ചി കുമ്പളം ടോൾ പ്ലാസ, പൊന്നാരിമംഗലം ടോൾ പ്ലാസ തുടങ്ങി ജില്ലയിലെ എല്ലാ ടോൾ പ്ലാസകളുടെയും പ്രവർത്തനം മാർച്ച്‌ 31 വരെ നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിറക്കി. 

1:26 PM IST:

ലഡാക്കിൽ രണ്ടു പേരുടെ രോഗം ഭേദമായെന്നും നിലവിൽ 11 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നതെന്നും അധികൃതർ അറിയിച്ചു. 

1:24 PM IST:

കോഴിക്കോട്  ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊവിഡ് രോഗ ലക്ഷണങ്ങളോടെ എത്തുന്നവരുടെ അഡ്മിഷൻ മെഡിക്കൽ കോളേജിൽ മാത്രം. പോസിറ്റീവ് കേസിലെ ഗുരുതരമല്ലാത്തവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. ജില്ലയിൽ മൂന്ന് കൺട്രോൾ റൂമുകൾ കൂടി തുറന്നു. ആവശ്യവസ്തുക്കൾ ജനങ്ങളിൽ എത്തിക്കാൻ സിവിൽ സപ്ലൈസ് കൺട്രോൾ റൂമും തുറന്നിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.

1:23 PM IST:

വിശ്വാസികൾ പള്ളികളിൽ വരുന്നത് വിലക്കി പശ്ചിമ ബംഗാൾ ഇമാംസ് അസോസിയേഷൻ. ഏപ്രിൽ 9 വരെ വീടുകൾക്കുള്ളിൽ  പ്രാർത്ഥിക്കാൻ നിർദേശം. 

1:22 PM IST:

ഉത്തർപ്രദേശിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ മുതലാണ് ലോക്ക്ഡൗൺ. ഇത് വരെ 17 ജില്ലകളിൽ മാത്രമായിരുന്നു ലോക്ക് ഡൗൺ.

1:21 PM IST:

തെരുവിൽ കഴിയുന്നവരെ ഒരു മാസത്തേക്ക് പുനരധിവസിപ്പിക്കുമെന്ന് കേരള സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയും ഇവർക്ക് ചികിത്സ നൽകുകയും ചെയ്യുക. മന്ത്രി എ സി മൊയ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

1:19 PM IST:

നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കുകയും ആളുകളെ കയറ്റി കച്ചവടം നടത്തുകയും ചെയ്ത വൈത്തിരി ടൗണിലുള്ള ടോപ് സ്റ്റാർ ഹോട്ടൽ ഉടമ നിസാറിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.

1:17 PM IST:

അനാവശ്യമായി പുറത്തിറങ്ങിയതിന്  കൊച്ചിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പാലാരിവട്ടം, എറണാകുളം സെൻട്രൽ എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

1:17 PM IST:

ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെച്ചാൽ കർശന നടപടിയെന്ന് മന്ത്രി കെ രാജു. 

1:16 PM IST:

സംസ്ഥാനത്തെ 11 പ്രധാന ആശുപത്രികൾ കൊവിഡ് 19 സംശയിക്കുന്നവരുടെ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ ജമ്മു കശ്മീർ തീരുമാനിച്ചു.

12:34 PM IST:

മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. 35 വയസുകാരനാണ് മരിച്ചത്. ഇന്നലെ മുംബൈയിൽ വച്ചായിരുന്നു മരണം. കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുഎഇയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാൾ..

12:44 PM IST:

കർശന നടപടികളിലേക്ക് നീങ്ങി സംസ്ഥാനം. പുറത്തിറങ്ങുന്ന അവശ്യസേവനക്കാർക്ക് പാസ് നൽകും. മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് വിലക്കില്ല . സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. നിരത്തിലിറങ്ങുന്നവർ നൽകുന്ന വിവരങ്ങൾ പൊലീസ് പരിശോധിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി.

11:58 AM IST:

കൊല്ലം അഞ്ചലിൽ കൊവിഡ് കെയർ സെന്‍ററാക്കാനായി ഏറ്റെടുത്ത പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം ഉടമ വിട്ടുനൽകിയില്ല. ഇതിനെ തുടർന്ന് തഹസിൽദാർ പൂട്ടു  പൊളിച്ചു അകത്ത് കയറി കെട്ടിടം ഏറ്റെടുത്തു. 

11:56 AM IST:

കൊവിഡ് 19നെ നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‍നാട്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകും. ഏപ്രിൽ മാസത്തിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾക്കും ദിവസ വേദനക്കാർക്കും 1000 രൂപ വീതം നൽകുവാനും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 1000 രൂപയും 15 കിലോ അരി, പരിപ്പ് എന്നിവ നല്‍കുവാനും തീരുമാനമായി. 

11:53 AM IST:

സംസ്ഥാനത്തെ ബാറുകളുടെ സമയം 10 മുതൽ അഞ്ചു വരെയാക്കി. ബാറുകളുടെ കൗണ്ടർ വഴിയുള്ള വിൽപ്പനയിൽ തിരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.

11:51 AM IST:

ഗുജറാത്തിൽ നിരോധനാജലംഘിച്ച് പുറത്തിറങ്ങിയവരുടെ 400 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

11:52 AM IST:

തിരുവനന്തപുരത്ത് കർശന നടപടിയുമായി പൊലീസ്. ഐജി ബൽറാം കുമാർ ഉപാധ്യായ നേരിട്ടിറങ്ങി കടകളടപ്പിച്ച് തുടങ്ങി. നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്ന് ഐജി ഏഷ്യാനെറ്റ് ന്യൂസിനോട്.

11:49 AM IST:

മുംബൈയിൽ 14 കോടിയുടെ വ്യാജ മാസ്ക് പൊലീസ് പിടികൂടി.

11:49 AM IST:

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 67 സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്.

11:25 AM IST:

ഇടുക്കിയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം. അത്യാവശ്യമല്ലാത്ത എല്ലാ വാഹനങ്ങളും ജില്ല അതിർത്തികളിൽ നിന്ന് മടക്കി അയക്കുന്നു. 

11:24 AM IST:

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.  26ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പാണ് മാറ്റിയത്. കെ സി വേണുഗോപാൽ, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയവർ പത്രിക നല്കിയവരിലുണ്ട്. മാർച്ച് 31ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതി വിലയിരുത്തും. 

11:23 AM IST:

കോട്ടയത്ത് എംആർഎഫ് അടപ്പിച്ചു. മണർകാട് പോലീസ് എത്തിയാണ് അടപ്പിച്ചത്. ഇരുന്നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുകയായിരുന്നു. പൊലീസെത്തി നോട്ടീസ് നൽകിയാണ് അടപ്പിച്ചത്. ഉച്ചയോടെ ആയിരിക്കും സ്ഥാപനത്തിന്‍റെ പ്രവർത്തനം പൂർണമായും നിലയ്ക്കുക. 

11:22 AM IST:

ഒഡീഷയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

11:21 AM IST:

ബിവറേജ് ഔട്ട് ലെറ്റുകളിൽ നിയന്ത്രണം. മദ്യവാങ്ങാൻ ഒരു സമയം അഞ്ചു പേരെ മാത്രമേ കടത്തിവിടൂ. ഒരു മീറ്റർ അകലം പാലിക്കണം. മദ്യം വാങ്ങാൻ വരുന്നവർ കൈകഴുകണമെന്നും നിർദ്ദേശം.

11:20 AM IST:

ഉച്ചക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് മലപ്പുറം എസ് പി യു അബ്ദുൾ കരിം. യാത്രക്കാർക്കെതിരെ പെറ്റികേസ് ചുമത്തി പൊലീസ് വാഹനത്തിൽ വീടുകളിലെത്തിക്കും.

11:19 AM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എട്ട് മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. 

11:17 AM IST:

ഔട്ട് ലെറ്റുകളുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിൻ്റെ സഹായം ആവശ്യപ്പെട്ട് ബെവ് കോയും കൺസ്യൂമർ ഫെഡും.

11:16 AM IST:

കൊല്ലത്ത് ഉത്തരവ് മറികടന്ന് പ്രവർത്തിച്ച കശുവണ്ടി ഫാക്ടറി പൊലീസ് പൂട്ടിച്ചു . കൊല്ലം ഡീസെന്‍റ് മുക്കിലെ ഭാസ്‌കർ എക്സ്പോർട്‌സ് ആണ് പോലീസ് എത്തി അടപ്പിച്ചത്.

11:18 AM IST:

മൂന്നാറിലെ നാല് വില്ലേജുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെഡിഎച്ച്, മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളിൽ നിരോധനാജ്ഞ. ആളുകൾ കൂട്ടം കൂടുന്നതും തോട്ടം മേഖലയിൽ തൊഴിലാളികൾ സംഘമായി പണിയെടുക്കുന്നതും പരിഗണിച്ചാണ് നടപടി. 

11:15 AM IST:

ഈ വ‍ർഷത്തെ ഐപിഎൽ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഫ്രാഞ്ചൈസി ഉടമകളുമായി ബിസിസിഐ യോഗം വിളിച്ചു. ടൂർണമെന്‍റിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്ന് ഫ്രാഞ്ചൈസികൾ പ്രതികരിച്ചു. 

11:13 AM IST:

ജനങ്ങൾ സർക്കാർ തീരുമാനം ഗൗരവത്തോടെ കാണണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയന്ത്രണം അടിച്ചേൽപ്പിച്ചതല്ലെന്നും തിരുവനന്തപുരത്ത് സാധാരണ പോലെ കാര്യങ്ങൾ നടക്കുന്നത് അനുവദിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

11:11 AM IST:

തലസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 600 ഓളം പേരിൽ 3 പേർക്ക് രോഗ ലക്ഷണങ്ങൾ

11:10 AM IST:

നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകാൻ കച്ചവടക്കാരുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് മലപ്പുറം എസ് പി യു അബ്ദുൾ കരിം ഓട്ടോറിക്ഷകൾ പൊതുവാഹനങ്ങളാണെന്നും അവയുടെ സർവീസ് അനുവദിക്കില്ലെന്നും മലപ്പുറം കളക്ടർ വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട സഹായ പ്രവർത്തനങ്ങൾക്ക് മാത്രമേ ഓട്ടോറിക്ഷ അനുവദിക്കൂ. 

11:07 AM IST:

കോഴിക്കോട് പന്തീരാങ്കാവിൽ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളും ആയി എത്തിയ ലോറി പോലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഗോവയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ലോറി. മെഡിക്കൽ സംഘം എത്തി മുഴുവൻ തൊഴിലാളികളെയും പരിശോധിക്കും. 

11:02 AM IST:

നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്ടെ 2 കോവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ നിർദ്ദേശം. ഇവരുടെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ 2 പ്രവാസികൾക്കെതിരെയാണ് നടപടി. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദ്ദേശമുണ്ട്.

11:01 AM IST:

കൊവിഡ് പ്രതിരോധത്തിന് എംപി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം നല്കി ശശി തരൂർ. ഇതിന് പ്രത്യേക അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് തരൂർ കേന്ദ്രത്തിന് കത്തു നല്കി.

11:00 AM IST:

മണിപ്പൂരിൽ 23 കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇവർ. 

10:43 AM IST:

കാസർകോട്ട് പ്രവാസികൾ നിരോധനാജ്ഞ ലംഘിച്ചാൽ പാസ്പോർട്ട് കണ്ടുക്കെട്ടുമെന്ന് ജില്ലാ കളക്ടർ.

10:42 AM IST:

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്താ്ാ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി.

10:41 AM IST:

കണ്ണൂർ കുറുമാത്തൂരിൽ ജീവനക്കാരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച ഹീറോ പ്ലൈവുഡ് കമ്പനി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

10:41 AM IST:

രാജ്യത്തെ 26 സംസ്ഥാനങ്ങളിലാകെ ലോക്ക്ഡൗൺ. 7 കേന്ദ്രഭരണ പ്രദേശങ്ങളും ലോക്ക്ഡൗണിലാണ്.

10:40 AM IST:

സർക്കാർ നിർദ്ദേശം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് കണ്ണൂർ ജില്ലയിൽ 8 പേർക്കെതിരെ കേസെടുത്തു.

10:20 AM IST:

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 100 കടന്നു. മൂന്ന് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 101 ആയി ഉയർന്നതായി മഹാരാഷ്ട്രാ ആരോഗ്യവകുപ്പ്. 

Total number of positive Coronavirus cases in Maharashtra rises to 101 including 3 new cases in Pune and 1 in Satara: Health Department, Maharashtra pic.twitter.com/EHM4hixF1d

— ANI (@ANI)

10:15 AM IST:

പച്ചക്കറി ഉള്ളപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വാഹനം തടയില്ലെന്ന് തമിഴ്നാട്

9:55 AM IST:

വാളയാർ അതിർത്തിയിൽ തമിഴ്നാട് പച്ചക്കറി വാഹനങ്ങൾ കടത്തി വിടുന്നില്ല. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി കേരളത്തിലെത്തിയ വണ്ടി തിരികെ തമിഴ്നാട്ടിൽ പ്രവേശിപ്പിക്കുന്നില്ല.

9:53 AM IST:

ബാറുകൾ തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് കമ്മീഷണർ. ബാർ കൗണ്ടർ വഴി മദ്യവിൽപ്പന അനുവദിക്കില്ലെന്നും എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ നിർദ്ദേശം.

9:44 AM IST:

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും സാമ്പത്തിക സഹായം നൽകുന്നില്ലെന്നും ആരോഗ്യ മേഖലയിലെങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അടക്കം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്നാണ് ഐസക്കിന്‍റെ ആവശ്യം. സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങളും ജനങ്ങൾക്ക് ഉണ്ടാകില്ലെന്നും ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

9:56 AM IST:

ദില്ലിയിൽ ചികിത്സയിലായിരുന്ന 12 ഇറ്റാലിയൻ വിനോദസഞ്ചാരികൾ ആശുപത്രി വിട്ടു. 

9:48 AM IST:

ലോക്ക് ഡൗണിനിടയിലും മാധ്യമങ്ങളുടെ പ്രവർത്തനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

9:48 AM IST:

37 കൊവിഡ് ബാധിതർക്ക് രോഗം ഭേദമായെന്ന് ആരോഗ്യമന്ത്രാലയം. ഇവർ ആശുപത്രി വിട്ടു. 

10:20 AM IST:

ക്വാറന്‍റൈൻ നിയമം ലംഘിച്ചതിന് കോഴിക്കോട് മുക്കത്ത് യുവാവിനെതിരെ കേസെടുത്തു. 

9:26 AM IST:

ഓഹരി വിപണയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 1300 പോയിൻ്റ് ഉയർന്നു. രൂപയുടെ മൂല്യവും മെച്ചപ്പെട്ടു.1 ഡോളറിന് 76 രൂപ ഏഴ് പൈസ എന്നതാണ് ഇപ്പോഴത്തെ നിരക്ക്. 

9:17 AM IST:

പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്നും ഈ രോഗിക്ക് അധികമാളുകള്ളായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി ബി  നൂഹ് അറിയിച്ചു. 

10:21 AM IST:

കൊവിഡ് വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ ആശയകുഴപ്പം. അവശ്യ സാധനങ്ങളുടെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉയർന്നിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്നാണ്. എന്നാൽ ഇതിന് പിന്നാലെ പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സമയക്രമം പകൽ 11 മുതൽ 5 വരെയാണ്.

10:21 AM IST:

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെമ്പാടും ആലുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കൂടുതൽ വായിക്കാം

10:21 AM IST:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ ആരംഭിച്ച പ്രക്ഷോഭത്തിന് പൂട്ടിട്ട് പൊലീസ്. ദില്ലിയിൽ കർഫ്യു നിലനിൽക്കുന്നതിനാൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകൾ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. കൂടുതൽ വായിക്കാം

8:23 AM IST:

ബെവ്കോ അടച്ചിടാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ചർച്ച സജീവം. പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടില്ലെന്നായിരുന്നു പരാമർശം. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉപയോഗിച്ച ബിവറേജ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയതിൽ പിഴവ് പറ്റിയെന്നാണ് കരുതുന്നത്. കൂടുതൽ വായിക്കാം
 
7:25 AM IST:

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലായിടത്തും കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. നാലോ അതിൽ കൂടുതലോ പേർ കൂട്ടം കൂടി നിൽക്കരുത്.

7:19 AM IST:

രാജ്യത്ത് ഇതുവരെ 30 പേർ കൊവിഡ് രോഗ മോചിതരായെന്ന് ആരോഗ്യ മന്ത്രാലയം. ഒൻപത് പേർ രോഗബാധയേറ്റ് മരിക്കുകയും 498 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

7:17 AM IST:

വ്യോമാതിർത്തിയും അതിർത്തി കടന്നുള്ള സ്ഥലങ്ങളും അടച്ചതിനാൽ രാജ്യം വിടാൻ കഴിയാത്ത സന്ദർശകരെ യുഎഇയിൽ തുടരാൻ നിയമപരമായി അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്.  പുതിയ നടപടികൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.

7:16 AM IST:

ബ്രിട്ടനിലും നിർബന്ധിത ഗൃഹവാസം പ്രഖ്യാപിച്ചു. വീടിനുപുറത്തിറങ്ങാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി. ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

7:15 AM IST:

ലോകത്തെ എല്ലാ സംഘർഷമേഖലകളിലും വെടിനിർത്തൽ വേണമെന്ന് യു എൻ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റേതാണ് ആഹ്വാനം. സംഘർഷ മേഖലകളിൽ കൊവിഡ്‌ കൂടുതൽ അപകടം ഉണ്ടാക്കുമെന്നും യു എൻ. ഇപ്പോൾ മനുഷ്യവംശത്തിന്റെ ശത്രു കോവിഡ്‌ രോഗാണു ആണെന്നും ഗുട്ടറസ്.