കൊവിഡ് 19: സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രി ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തും

By Web TeamFirst Published Apr 10, 2020, 10:41 AM IST
Highlights

വിവിധ  സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് കേന്ദ്രമന്ത്രിയുടെ വീഡിയോ കോൺഫറൻസ് 

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധൻ. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഹര്‍ഷവര്‍ദ്ധൻ ചര്‍ച്ച നടത്തും. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ് വ്യാപന തോതും ചികിത്സ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും എല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. 

ഉച്ചക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ചര്‍ച്ച . ലോക്ക് ഡൗൺ പ്രഖ്യാപനത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം വരാനിരിക്കെ സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച സമഗ്ര ചിത്രം തയ്യാറാക്കുകയാണ് ചര്‍ച്ചയുടെ ഉദ്ദേശമെന്നാണ് മനസിലാക്കുന്നത്. രോഗ വ്യാപനത്തിന്‍റെ തോത് അനിയന്ത്രിത അവസ്ഥയിലുള്ള സംസ്ഥാനങ്ങളും രോഗ വ്യാപനം ഫലപ്രദമായി തടഞ്ഞ് നിര്‍ത്താനായ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്ഥിതി വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ധരിപ്പിക്കും. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയും ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ നിര്‍ണ്ണായകമാകും 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!