
ദില്ലി: ജനതാ കർഫ്യൂ ദിനത്തിൽ നിരത്തിലിറങ്ങുന്നവർക്ക് പനിനീർപൂക്കൾ നൽകി തിരിച്ചയക്കുകയാണ് ദില്ലി പൊലീസ്. രാജ്യ തലസ്ഥാനത്തെ തിരക്കേറിയ റോഡുകളെല്ലാം ഇന്ന് വിജനമാണ്. ഞായറാഴ്ച ദിവസത്തെ ജനത കർഫ്യൂവിൽ ദില്ലിയിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഇന്ന് നിശ്ചലമാണെങ്കിലും സ്വകാര്യ വാഹനങ്ങളിലും മറ്റും ചുരുക്കും ചിലർ ഇന്ന് പുറത്തിറങ്ങുകയുണ്ടായി. ഇവരെയാണ് ദില്ലി പൊലീസ് പനിനീർപ്പൂക്കൾ നൽകി തിരിച്ചയച്ചത്.
ഞങ്ങളുടെ പ്രതിനിധി പി ആർ സുനിൽ പകർത്തിയ ചിത്രങ്ങൾ
വീഡിയോ റിപ്പോർട്ട് കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam