
ചെന്നൈ: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. തുറന്ന കത്തിലാണ് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടത്.
''... അന്നന്നത്തെ ആവശ്യങ്ങള്‍ക്കായി സാധാരണ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ആളുകളും. 'ഔപചാരികമായ' മായ ജോലി ചെയ്യുന്നവരാണെങ്കിലും അവരാരും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ ലഭിക്കുന്നവരല്ല, 95 ശതമാനത്തോളം വരും അത്തരക്കാര്‍. അതില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ വരും കൃഷിക്കാരും സാധാരണ ജോലികള്‍ ചെയ്യുന്നവരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടും...'' കമല്‍ ഹാസന്‍ കത്തില്‍ എഴുതി.
നമ്മുടെ രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തികാടിത്തറയ്ക്ക് ശക്തി പകരുന്നവരുമായ കൊട്ടിഘേിഷിക്കപ്പെടാത്ത യധാര്‍ത്ഥ നായകരായ ഇവരെ സര്‍ക്കാര്‍ കാണാതെ പോകരുതെന്ന് ആവശ്യപ്പെടാനാണ് തന്റെ ഈ കത്തെന്നും മക്കള്‍ നീതി മയ്യം നേതാവ് വ്യക്തമാക്കി.
നമ്മുടെ തൊഴിലാളികള്‍ക്ക് വരുമാനം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഈ ദുരിതത്തെ പിടിച്ചുകെട്ടാന്‍, അവര്‍ക്ക് നേരിട്ട് പണം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മനുഷ്യ ജീവന്‍ അപകടത്തിലാണെങ്കില്‍ അത് തിരിച്ചുപിടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ട്രെയിനുകള്‍, ബസ്സുകള്‍, ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ എന്നിവയും നിര്‍്ത്തി. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസവേദനക്കാരെയാണ്. പതിനായിരക്കണക്കിന് പേരാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത്. ഈ നിയന്ത്രണം അവരുടെ ഉപജീവനമാര്‍ഗ്ഗത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam