Published : May 03, 2020, 09:44 AM ISTUpdated : May 03, 2020, 06:58 PM IST

കോട്ടയത്ത് 191 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, സംസ്ഥാനത്തെ ബാങ്കുകൾ സാധാരണ നിലയിലേക്ക്| Live

Summary

കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 191 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണനിലയിലാകും. കേരളത്തില്‍ പുതിയ രോഗികളില്ല. ഇന്ന് ഒരാള്‍ക്ക് കൂടി രോഗമുക്തി

കോട്ടയത്ത് 191 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, സംസ്ഥാനത്തെ ബാങ്കുകൾ സാധാരണ നിലയിലേക്ക്| Live

06:26 PM (IST) May 03

ദില്ലിയിൽ സർക്കാർ  ഓഫീസുകൾ നാളെ മുതൽ തുറക്കും

ദില്ലിയിൽ സർക്കാർ ഓഫീസുകൾ നാളെ മുതൽ തുറക്കും.മെട്രോ അടഞ്ഞു കിടക്കും. സ്വകാര്യ ഓഫീസുകൾ 33% ജീവനക്കാരുമായി തുറക്കാം.
ബസുകൾ ഓടില്ല.

06:16 PM (IST) May 03

42 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ്

ദില്ലി ബിഎസ്‍എഫിൽ 42 ജവാന്മാർക്ക് കൊവിഡ്.

06:15 PM (IST) May 03

കോട്ടയത്തെ 191 കൊവിഡ് സാമ്പിളുകള്‍ നെഗറ്റീവ്

കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 191 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്.

06:14 PM (IST) May 03

ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക്

സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു. റെഡ്, ഓറഞ്ച്, ഗ്രീൻ സോൺ ഭേദമന്യേ രാവിലെ പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്‌വൈസറി പുറത്തിറക്കി. കണ്ട‍ൈന്‍മെന്‍റ് സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.

06:01 PM (IST) May 03

എറണാകുളത്ത് രണ്ട് കൊവിഡ് ഹോട്ട്സ്പോട്ടുകൾ; ജില്ല ​ഗ്രീൻസോണിൽ തന്നെ

എറണാകുളം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കൊവിഡ് ഹോട്ടസ്പോട്ടുകളായി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളാണ് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.‍ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ എറണാകുളം ജില്ല ​ഗ്രീൻ സോണിൽ തന്നെ തുടരും. എന്നാൽ, മറ്റ് ജില്ലാ അതിർത്തികളോട് ചേർന്ന് കിടക്കുന്നതിനാലാണ്  എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്

06:00 PM (IST) May 03

ദില്ലിയില്‍ ഒരേ കെട്ടിടത്തിലെ 17 പേർക്കു കൂടി കൊവിഡ്

ദില്ലി കപസേരയിൽ ഒരേ കെട്ടിടത്തിൽ താമസക്കാരായ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച  ആരോഗ്യപ്രവർത്തകരിൽ  മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. 

05:59 PM (IST) May 03

തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, ചെന്നൈയിൽ 25 പൊലീസുകാർക്ക് കൊവിഡ്

തമിഴ്നാട്ടിൽ കൊവിഡ് സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നു. ചെന്നൈ ന​ഗരത്തിൽ ഇന്ന് 25  പൊലീസുകാ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അം​ഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അം​ഗങ്ങളെ ക്വാറൻ്റൈനിലാക്കിയിരിക്കുകയാണ്. 

04:59 PM (IST) May 03

സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

04:58 PM (IST) May 03

ഇന്ന് പുതിയ രോഗികളില്ല, ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ആശ്വാസത്തിന്‍റെ ദിനം. ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. 401 പേരാണ് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായത്. 95 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 

Read more at: കൂടുതല്‍ ആശ്വാസം: ഇന്ന് കൊവിഡ് കേസില്ല, ഒരാള്‍ക്ക് രോഗമുക്തി, ഇനി ചികിത്സയിലുള്ളത് 95 പേര്‍

 

04:46 PM (IST) May 03

നാട്ടിലേക്ക് മടങ്ങാൻ ലക്ഷങ്ങൾ, വൻ സന്നാഹങ്ങളുമായി കേരളം

നാട്ടിലേക്ക് തിരിച്ചു വരാൻ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയാണ് സർക്കാർ. വൻതോതിൽ സമൂഹവ്യാപനം ഉണ്ടായാൽ പോലും നേരിടാൻ തയാറെടുത്താണ് കേരളം കൊവിഡ് പ്രതിരോധത്തിലെ അടുത്തഘട്ടത്തെ നേരിടാനൊരുങ്ങുന്നത്. ക്വാറൻ്റീൻ കേന്ദ്രങ്ങളായി വീടുകൾ മുതൽ സ്റ്റേഡിയങ്ങൾ വരെയുണ്ട്.

Read more at:  നാട്ടിലേക്ക് മടങ്ങാൻ ലക്ഷങ്ങൾ, വൻ സന്നാഹങ്ങളുമായി കേരളം: സ്റ്റേഡിയങ്ങൾ ക്വാറൻ്റൈൻ കേന്ദ്രങ്ങളാകും

04:38 PM (IST) May 03

ചെന്നൈയിൽ 25 പൊലീസുകാർക്ക് കൂടി കൊവിഡ്

ചെന്നൈയിൽ 25 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

04:18 PM (IST) May 03

മജീദിയ ആശുപത്രിയിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്

മജീദിയ ആശുപത്രിയിൽ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച ആരോഗ്യപ്രവർത്തകരിൽ  മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

04:18 PM (IST) May 03

എറണാകുളം ജില്ലയിൽ രണ്ട് പുതിയ ഹോട്സ്പോട്ടുകൾ

എറണാകുളം ജില്ലയിൽ രണ്ട് പുതിയ ഹോട്സ്പോട്ടുകൾ. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ എന്നീ പഞ്ചായത്തുകൾ ഹോട്സ്പോട്ടുകളാകും. മറ്റ്‌ ജില്ല അതിർത്തിയോടു ചേർന്ന പഞ്ചായത്തുകൾ ആണിവ. പുതിയ കോവിഡ് കേസുകൾ ഇല്ലാത്തതിനാൽ ജില്ല ഗ്രീൻ സോണിൽ തുടരും

04:17 PM (IST) May 03

മുംബൈയിലും പൂനെയിലും മദ്യഷോപ്പുകൾ തുറക്കും

മുംബൈയിലും പൂനെയിലും മദ്യഷോപ്പുകൾ തുറക്കും. അതിതീവ്രബാധിത മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മദ്യഷോപ്പുകൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു

04:16 PM (IST) May 03

ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടു

കേരളത്തിൽ നിന്ന് പുറത്തേക്കുള്ള ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 1140 പേരാണ് ട്രെയിൽ ഉള്ളത്. ബിഹാറിലെ ബറോണിയിലേക്ക് ആണ് ട്രെയിൻ.  മുസാഫർപൂരിലേക്കുള്ള അടുത്ത ട്രെയിൻ വൈകിട്ടോടെ പുറപ്പെടും

04:16 PM (IST) May 03

ദില്ലിയിൽ ഒരു കെട്ടിടത്തിലെ 58 പേർക്ക് കൊവിഡ്

തെക്കൻ പടിഞ്ഞാറൻ ദില്ലിയിലെ കപസേരയിൽ ഒരു കെട്ടിടത്തിൽ താമസിക്കുന്ന 58 പേർക്ക് കൊവിഡ്. നേരത്തെ ഇതേ കെട്ടിടത്തിലെ ഒരാൾക്ക് രോഗം വന്നിരുന്നു . ഇതെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിത തരെ കണ്ടെത്തിയത്

04:08 PM (IST) May 03

കോട്ടയം മാർക്കറ്റ് നാളെ തുറക്കും; എല്ലാദിവസവും ശുചീകരണം

നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാർക്കറ്റ് നാളെ തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. മാർക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 23ന് മാർക്കറ്റ് പൂർണ്ണമായും അടച്ചിട്ടത്. ലോക്ക് ഡൗണ്‍ സമയത്തും ഏറ്റവും സജീവമായിരുന്ന വ്യാപരകേന്ദ്രമായിരുന്നു കോട്ടയം നഗരത്തിൽ തന്നെയുള്ള മാർക്കറ്റ്. 

04:07 PM (IST) May 03

ഒമാനില്‍ 64 പ്രവാസികള്‍ക്ക് കൂടി കൊവിഡ് ; രോഗബാധിതര്‍ 2500 കടന്നു

ഒമാനില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് 19  വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. 750 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം പതിനൊന്ന് പേരാണ് മരണപ്പെട്ടിട്ടുള്ളത്. 

04:06 PM (IST) May 03

ചെന്നൈയിൽ രോഗവ്യാപന കേന്ദ്രമായി കോയമ്പേട് മാർക്കറ്റ്

നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ രോഗബാധിതരായി എന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്ക്. വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരനും ചെന്നൈയിൽ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. 

03:07 PM (IST) May 03

ദില്ലിയിൽ മദ്യശാലകൾ തുറക്കും

ദില്ലിയിൽ മദ്യശാലകൾ തുറക്കാൻ തീരുമാനം. നാളെ മുതലാണ് രാജ്യതലസ്ഥാനത്ത് മദ്യശാലകൾ തുറക്കുക. 545 കടകളിൽ 450 കടകൾ  തുറക്കും. തീവ്രബാധ മേഖലകളിലെ മദ്യശാലകൾ തുറക്കില്ല. മാളുകൾക്കുള്ളിലെ കടകളും തുറക്കില്ല

02:31 PM (IST) May 03

ദില്ലി എയിംസിൽ ഇതുവരെ രോഗികളായത് 22 ആരോഗ്യ പ്രവർത്തകർ

ദില്ലി എയിംസിൽ ഇതുവരെ രോഗികളായത് 22 ആരോഗ്യ പ്രവർത്തകർ. നൂറോളം ഗാർഡുകളും കൊവിഡ് നീരീക്ഷണത്തിൽ

12:35 PM (IST) May 03

വില്ലുപുരത്ത് 32 പേർക്ക് കൂടി കൊവിഡ്

വില്ലുപുരത്ത് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് നിന്ന് തിരിച്ചെത്തിയവരാണ് ഇവർ. കോയമ്പേട് നിന്ന് രോഗബാധിതർ 151 ആയി. 

12:22 PM (IST) May 03

വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരന് കൊവിഡ്

വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരന് കൊവിഡ്. വെല്ലൂരിലെ ആറ് ബാങ്കുകൾ അടച്ചു. വിവിധ ബാങ്കുകളിലായി 12 ജീവനകാർക്ക്  കൊവിഡ് സ്ഥിരീകരിച്ചിരുന്നു

12:21 PM (IST) May 03

നഴ്സുമാരുടെ കൈയിൽ നിന്നും കൊവിഡ് പരിശോധനയ്ക്ക് പണമീടാക്കി

ദില്ലി ബാത്ര ആശുപത്രിയും നഴ്സുമാരുടെ കൈയിൽ നിന്നും കൊവിഡ് പരിശോധനയ്ക്ക് പണമീടാക്കി. പരിശോധനയ്ക്ക് ആവശ്യമായ 4500 ഓളം രൂപയാണ് ഈടാക്കിയത്. നേരത്തെ ഇതെ ആശുപത്രിയിൽ നീരീക്ഷണത്തിലുള്ള നഴ്സുമാരെ ജോലിക്ക് തിരികെ വിളിച്ചിരുന്നു.  ജയ്‌പൂർ ഗോൾഡൻ ആശുപത്രിയും നഴ്സുമാരുടെ കൈയ്യിൽ നിന്നും പണമീടാക്കിയത് വിവാദമായിരുന്നു. 

12:20 PM (IST) May 03

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിന് കൊവിഡ്

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിന് കൊവിഡ്. 19 വയസ്സുള്ള പെൺകുട്ടിക്കും അച്ഛനും കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് കുടുംബാംഗങ്ങളെ ക്വാറൻ്റീനിലാത്തി. 

12:19 PM (IST) May 03

സിആർപിഎഫ് ആസ്ഥാനം അടച്ചു

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിആർപിഎഫ് ആസ്ഥാനം അടച്ചു. ശുദ്ധീകരണത്തിനാണ് അടച്ചത്

11:54 AM (IST) May 03

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ രോഗ ബാധിതർ കൂടുന്നു

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ രോഗ ബാധിതർ കൂടുന്നു. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് രോഗബാധിതർ 119 ആയി. 

11:54 AM (IST) May 03

ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് രോഗ ബാധയെ തുടർന്ന് മലയാളി അബുദാബിയിൽ മരണമടഞ്ഞു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷൻ കുട്ടിയാണ് മരിച്ചത്. 48 വയസ്സാണ്, പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാർത്ത വീട്ടിൽ അറിയിച്ചത്. 

.

11:51 AM (IST) May 03

അതിഥി തൊഴിലാളികളുടെ മടക്കം: നിർബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാൻ നിർദ്ദേശം

സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി  അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നിർദ്ദേശം. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പോലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരേയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

10:09 AM (IST) May 03

കൊവിഡ് പോരാളികൾക്ക് ആദരം

ദില്ലിയിലും രാജ്യത്തെമ്പാടും കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കും വീട്ടിലിരിക്കുന്ന ജനങ്ങൾക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് സൈന്യത്തിന്‍റെ ഫ്ലൈ പാസ്റ്റ്.

തത്സമയസംപ്രേഷണം:

10:04 AM (IST) May 03

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചു കയറ്റം

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുകയറ്റം. ആകെ കേസുകളുടെ എണ്ണം 39,980 ആയി. മരണം 1301 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മരണത്തിന് കീഴടങ്ങിയത് 83 പേരാണ്. പുതുതായി രോഗബാധിതരായവരുടെ എണ്ണം 2644 ആണ്. രാജ്യത്ത് ഇത്രയധികം പേർ രോഗബാധിതരാകുന്നത് ഇതാദ്യമാണ്. 

10:01 AM (IST) May 03

ലോകത്തെ കൊവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക്